gnn24x7

ചോക്ലേറ്റ് കവറില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍; വന്‍ പ്രതിഷേധം നേരിട്ട് നെസ്‌ലെ ഇന്ത്യ

0
654
gnn24x7

ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ചോക്ലേറ്റ് കവറില്‍ ആലേഖനം ചെയ്തതിന്റെ പേരില്‍ വന്‍ പ്രതിഷേധം നേരിട്ട് നെസ്‌ലെ ഇന്ത്യ. ഇതോടെ പ്രശസ്ത ബ്രാന്‍ഡായ കിറ്റ് കാറ്റ് വിപണിയില്‍ നിന്നും പിന്‍വലിച്ചതായി കമ്പനി അറിയിച്ചു.

സ്വിസ് മള്‍ട്ടിനാഷണല്‍ കമ്പനിയായ നെസ്‌ലെയുടെ ഇന്ത്യന്‍ ഘടകമാണ് നെസ്‌ലെ ഇന്ത്യ. ദൈവങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തതിലൂടെ മതവിതകാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പ്രതിഷേധം ഉയര്‍ന്നത്. പിന്നാലെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ കമ്പനി രംഗത്തെത്തുകയായിരുന്നു. മുന്‍കൂര്‍ നടപടിയെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം തന്നെ വിപണിയില്‍ നിന്ന് ചിത്രങ്ങളുള്ള പായ്ക്കുകള്‍ പിന്‍വലിച്ചതായും കമ്പനി അറിയിച്ചു. ദൈവങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത മിട്ടായി പായ്ക്കുകള്‍ ട്രാവല്‍ പായ്ക്കുകള്‍ ആയിരുന്നെന്നും ഒ ഒഡീഷയുടെ തനത് സംസ്കാരമായ പട്ടചിത്രയെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങളായിരുന്നു മിട്ടായി കവറുകളില്‍ ഉള്‍പ്പെടുത്തിയതെന്നും കമ്പനിയുടെ വക്താവ് കൂട്ടിച്ചേര്‍ത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here