റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ പീഡനക്കേസില്‍ പരോളിലിറങ്ങിയ ആള്‍ 3 വയസുകാരിയെ പീഡിപ്പിച്ചുകൊന്നു. 35 വയസ്സുകാരനായ ആദേഷ് പാട്ടീൽ ആണ് അറസ്റ്റിലായത്. ബലാത്സംഗ കേസിൽ അറസ്റ്റിലായ ഇയാൾ പത്തു ദിവസം മുമ്പാണ് പരോളിന് ഇറങ്ങിയത്.
ഡിസംബര്‍ 30 പുലര്‍ച്ചെ റായ്ഗഡിലെ പെന്‍ മേഖലയിലെ ആദിവാസി കോളനിയിലാണ് സംഭവം നടന്നത്. വീടിനുള്ളിൽ ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊല്ലുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ വാതിലില്ലായിരുന്നു.
കുട്ടിയുടെ മൃതദേഹം കുടിലിന് സമീപം വയ്ക്കാൻ എത്തിയപ്പോൾ കുഞ്ഞിന്റെ മുത്തശ്ശി ഇയാളെ കാണുകയും ബഹളം വെയ്ക്കുകയും ചെയ്തു. ഇതോടെ പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് പോലീസിന്റെ തിരച്ചിലിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…