ബെംഗളൂരു: രാജ്യസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ച് ദേശീയ നേതൃത്വം. സംസ്ഥാനം നൽകിയ സ്ഥാനാർഥി പട്ടിക പൂർണമായും തള്ളിക്കളഞ്ഞാണ് കേന്ദ്ര നേതൃത്വം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ബെലഗാവിയില്‍ നിന്നുള്ള ഈരണ്ണ കഡദി, റായ്ച്ചൂരില്‍നിന്നുള്ള അശോക് ഗസ്തി എന്നിവരെയാണ് ദേശീയ നേതൃത്വം സ്ഥാനാർഥികളാക്കിയിരിക്കുന്നത്.
അതേസമയം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീല്‍, മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ എന്നിവര്‍ നൽകിയ പട്ടികയിലെ ആരെയും കേന്ദ്രനേതൃത്വം പരിഗണിച്ചില്ല. പ്രകാശ് ഷെട്ടി, പ്രഭാകര്‍ കോറ, രമേശ് കട്ടി എന്നിവരെയാണ് സംസ്ഥാനനേതൃത്വം നിര്‍ദേശിച്ചിരുന്നത്. ലിംഗായത്ത് നേതാവും ബി.ജെ.പി. ബെലഗാവി ജില്ലാ മുന്‍ അധ്യക്ഷനുമാണ് ഈരണ്ണ കഡദി. ബി.ജെ.പി.യിലെ പിന്നാക്ക വിഭാഗ നേതാവാണ് അശോക് ഗസ്തി.
മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ഉമേഷ് കട്ടിയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ സഹോദരന് സംസ്ഥാനനേതൃത്വം രാജ്യസഭാ ടിക്കറ്റ് നൽകാൻ തീരുമാനിച്ചത്.
കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി ഉപമുഖ്യമന്ത്രി സി.എന്‍. അശ്വന്ത്‌നാരായണ്‍ പ്രതികരിച്ചു.
ഇതിനിടെ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ അട്ടിമറിച്ചതിനു പിന്നിൽ സംഘടനാ നാഷണൽ ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിന്റെ ഇടപെടലാണെന്ന ആരോപണവും ഉയർന്നു വന്നിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ…
പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…
ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…
ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…