Categories: India

രാഹുൽ ​ഗാന്ധി എം.പി മുൻകൈ എടുത്തു; ലോക്ക് ഡൗണിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളുമായി പഞ്ചാബിൽ നിന്ന് ബസ് പുറപ്പെട്ടു‌

കോഴിക്കോട്: ലോക്ക് ഡൗണിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളുമായി പഞ്ചാബിൽ നിന്ന് ബസ് പുറപ്പെട്ടു. പഞ്ചാബിലെ ഭട്ടിൻഡയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് ബസിൽ വിദ്യാർത്ഥികളെ എത്തിക്കുക.

പഞ്ചാബ് സർക്കാരിന്റെ സഹായത്തോടെ രാഹുൽ ​ഗാന്ധി എം.പി മുൻകൈ എടുത്തിട്ടാണ് ബസ് ഏർപ്പാട് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ബുധാനഴ്ച്ച ബസ് കേരളത്തിലെത്തിച്ചേരും. സാമൂഹിക അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് യാത്ര. സ്വന്തമായി വാഹന സൗകര്യം ഒരുക്കാൻ കഴിയാത്തവരെ തിരികെയെത്തിക്കാനുള്ള ശ്രമമാണ് കോൺ​​ഗ്രസ് നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആല്‍വാര്‍, ഭാരത്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവരുവാന്‍ 500 ബസ്സുകൾ കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ഏര്‍പ്പാടാക്കിയിരുന്നു. ശനിയാഴ്ച തൊഴിലാളികളെ കൊണ്ടുവരുന്നതിന് വേണ്ടി 1000 ബസ്സുകള്‍ ഓടിക്കാന്‍ കോണ്‍ഗ്രസിന് അനുവാദം നല്‍കണമെന്നും പ്രിയങ്ക ​ഗാന്ധി അഭ്യര്‍ത്ഥിച്ചിരുന്നു.

Newsdesk

Recent Posts

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

5 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

20 hours ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

22 hours ago

കാവൻ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി

അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…

23 hours ago

എൻ.സി.ടി. വെബ്‌സൈറ്റ് ക്ലോൺ ചെയ്ത് ഓൺലൈൻ തട്ടിപ്പ്

നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…

2 days ago

മാസ്മര സംഗീതത്തിൻ്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാൻ ഷായും മാജിക്ക് മഷ്റൂമിൽ പാടുന്നു

ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…

2 days ago