ഒട്ടാവ: ഇന്ത്യൻ ഐ.ടി കമ്പനിയായ ഇൻഫോസിസിന് കാനഡയിൽ 82 ലക്ഷം രൂപയുടെ പിഴ ചുമത്തിയെന്ന് റിപ്പോർട്ട്. ജീവനക്കാരുടെ ഹെൽത്ത് ടാക്സ് അടച്ചതിൽ കുറവുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാനഡയിൽ 2020 ഡിസംബർ 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ കണക്കുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് 1.34 ലക്ഷം കാനേഡിയൻ ഡോളർ പിഴ ചുമത്തിയിരിക്കുന്നത്.
കാനേഡിയൻ ധനകാര്യ മന്ത്രാലയത്തിൽ നിന്ന് ഇൻഫോസിസിന് കഴിഞ്ഞയാഴ്ച തന്നെ പിഴ സംബന്ധിച്ച ഉത്തരവ് ലഭിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതുപ്രകാരം ആകെ 1,34,822.38 കനേഡിയൻ ഡോളറിന്റെ പിഴയാണ് ബംഗളുരു ആസ്ഥാനമായ ഇൻഫോസിസിന് മേൽ ചുമത്തിയിരിക്കുന്നത്. അതേസമയം ഈ പിഴ കമ്പനിയുടെ ഏതെങ്കിലും പ്രവർത്തനത്തെയോ ധനകാര്യ സ്ഥിതിയെയോ ബാധിക്കില്ലെന്ന് ഇൻഫോസിസ് അറിയിച്ചു.
കാനഡയിൽ വിവിധ സ്ഥലങ്ങളിൽ ഓഫീസുകൾ ഉൾപ്പെടെ വിപുലമായ സാന്നിദ്ധ്യം ഇൻഫോസിസിനുണ്ട്.
കാനഡയിലെ ചില പ്രവിശ്യകളിൽ ജീവനക്കാരിൽ നിന്ന് നിർബന്ധപൂർവം ഈടാക്കുന്ന നികുതിയാണ് എംപ്ലോയി ഹെൽത്ത് ടാക്സ്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഇത് കണക്കാക്കുന്നത്. മെഡിക്കൽ സംവിധാനങ്ങൾക്കുള്ള ചെലവിനത്തിലേക്കാണ് ഈ നികുതി വരുമാനം എത്തുന്നത്. തൊഴിലാളികളുടെ ശമ്പളം അടിസ്ഥാനപ്പെടുത്തി തൊഴിലുടമയാണ് ഈ നികുതി സർക്കാറിലേക്ക് അടയ്ക്കേണ്ടത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…