Ireland

ചോരചിന്തിയ അവകാശ പോരാട്ടത്തിന്റെ ഓർമ്മ പുതുക്കലുമായി ക്രാന്തി ഡബ്ലിനിലും വാട്ടർഫോർഡും മെയ്ദിന അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു

ഡബ്ലിൻ: അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തി മെയ്ദിനത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ പരിപാടികൾ ഡബ്ലിനിലും വാട്ടർഫോർഡും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.  എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.സുനിൽ പി ഇളയിടം പരിപാടികളിലെ മുഖ്യാതിഥിയായിരുന്നു. ലോകമാകമാനമുള്ള തൊഴിലാളി സമൂഹം ഇക്കാലയളവിലും വളരെ കൂടുതൽ ചൂഷണത്തിന് ഇരയാവുന്ന സാഹചര്യത്തിൽ മെയ്ദിനത്തിന്റെ പ്രസക്തി  ഏറെയാണെന്നും, അറിയപ്പെടാത്ത മനുഷ്യരോടുള്ള സാഹോദര്യബോധം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഡബ്ലിനിലെ കാൾട്ടൻ ഹോട്ടൽ വെച്ച് നടന്ന പരിപാടിയിൽ ബ്രിട്ടനിലെ മുൻ പ്രതിപക്ഷ നേതാവും ലേബർ പാർട്ടി നേതാവുമായിരുന്ന ജർമി കോർബിനും പങ്കെടുത്തിരുന്നു. വർക്കേഴ്സ് പാർട്ടി നേതാവ് ഗാരേത്ത് ഗ്രീനും, AIC ബ്രിട്ടൻ & അയർലണ്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം രാജേഷ് കൃഷ്ണ ലോക കേരളസഭാംഗം അഭിലാഷ് തോമസ്, MNI നാഷണൽ കൺവീനർ വർഗീസ് ജോയ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ദേശീയ സെക്രട്ടറി ഷിനിത്ത് എ കെ സ്വാഗതവും പ്രസിഡണ്ട് മനോജ് മാന്നാത്ത് കൃതജ്ഞതയും അറിയിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകരും ഡബ്ലിനിലെ മലയാളി സമൂഹവും ആവേശപൂർവ്വം അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. ഫിയോണ ബോൾഗർ അവതരിപ്പിച്ച കവിത ചടങ്ങിൽ ഏറെ ശ്രദ്ധേയമായി. ക്രാന്തിയുടെ  സ്നേഹോപഹാരം വിശിഷ്ടാതിഥികളായ സുനിൽ പി ഇളയിടത്തിനും ജർമി കോർബിനും സെക്രട്ടറി ഷിനിത്ത് കൈമാറി. വൈസ് പ്രസിഡണ്ട് മെൽബ സിജു പരിപാടികൾ നിയന്ത്രിച്ചു.

വാട്ടർഫോർഡ് യൂണിറ്റ് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സുനിൽ. പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തി. സ്നേഹവിരുന്നോടെ കൂടി അവസാനിച്ച പരിപാടിക്ക് ആശംസകൾ നേർന്ന് AIC എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം രാജേഷ് കൃഷ്ണ, ലോക കേരളസഭാംഗം അഭിലാഷ് തോമസ്, ദേശീയ സെക്രട്ടറി ഷിനിത്ത് എ. കെ, പ്രസിഡണ്ട് മനോജ് മാന്നാത്ത്, AIC വാട്ടർഫോർഡ് ബ്രാഞ്ച് സെക്രട്ടറി ബിനു തോമസ്, MNI എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അനൂപ് ജോൺ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ. എസ് നവീൻ സ്വാഗതവും ട്രഷറർ കെ. വി ദയാനന്ദ് കൃതജ്ഞതയും അറിയിച്ചു. 

ക്യാൻസർ ബാധിതരായ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായുള്ള റയാൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റി ക്കായുള്ള ധനശേഖരണാർത്ഥം  ലണ്ടനിൽ നിന്നും കേരളത്തിലേക്ക് കാർമാർഗ്ഗം യാത്ര ചെയ്ത സിനിമാനിർമ്മാതാവ് കൂടിയായ രാജേഷ് കൃഷ്ണയ്ക്ക് വാട്ടർഫോർഡ് യൂണിറ്റിന്റെ സ്നേഹോപഹാരം സെക്രട്ടറി കെ.എസ് നവീൻ നൽകി. INMO എക്സിക്യൂട്ടീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച MNI പ്രതിനിധികളായ വർഗീസ് ജോയ്, ട്രീസാ ദേവസ്യ, ശ്യാം കൃഷ്ണൻ എന്നിവർക്ക് യൂണിറ്റിന്റെ സ്നേഹോപഹാരം സുനിൽ പി. ഇളയിടം സമ്മാനിച്ചു. ക്രാന്തി മീഡിയ കൺവീനർ ഷാജു ജോസ് പരിപാടികൾ നിയന്ത്രിച്ചു.

മെയ്ദിന പരിപാടികളിൽ പങ്കെടുത്ത് വൻ വിജയമാക്കിയ എല്ലാവരോടും  ക്രാന്തി  കേന്ദ്ര കമ്മിറ്റിയും വാട്ടർഫോർഡ് യൂണിറ്റും നന്ദി അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

10 hours ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

11 hours ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

11 hours ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

11 hours ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

12 hours ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

13 hours ago