Categories: India

കോവിഡ് രോഗികള്‍ക്ക് ഡെക്‌സമെത്തസോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി കേന്ദ്രം

കോവിഡ് രോഗികള്‍ക്ക് ഡെക്‌സമെത്തസോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി കേന്ദ്രം.

മിഥൈല്‍പ്രെഡ്‌നിസൊളോണ്‍ എന്ന മരുന്നിനു പകരമായി ഡെക്‌സമെത്തസോണ്‍ ഉപയോഗിക്കാം എന്നാണ് കേന്ദ്ര൦ നല്‍കിയിരിക്കുന്ന നിര്‍ദേശത്തില്‍ പറയുന്നത്. വിലക്കുറഞ്ഞ സ്റ്റിറോയ്ഡ് മരുന്നാണ് ഡെക്‌സമെത്തസോണ്‍. ‘ക്ലിനിക്കല്‍ മാനേജ്മെന്‍റ് പ്രോട്ടോകോള്‍ ;കൊവിഡ് 19’ന്‍റെ പരിഷ്കരിച്ച പതിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശം എന്ന നിലയിലാണ് ‘ക്ലിനിക്കല്‍ മാനേജ്മെന്‍റ് പ്രോട്ടോകോള്‍ ;കൊവിഡ് 19’ തയാറാക്കിയിരിക്കുന്നത്. മണവും രുചിയും നഷ്ടപ്പെടുന്നത് പുതിയ കൊറോണ ലക്ഷണമായി ഈ മാര്‍ഗനിര്‍ദേശത്തില്‍ ചേര്‍ത്തിട്ടുണ്ട്.

ഓക്സിജന്‍ സഹായം ആവശ്യമായവര്‍ക്കും, അമിതമായ കോശജ്വലന പ്രതികരണം ഉള്ളവര്‍ക്കു൦ dexamethasone നല്‍കാം. എന്നാല്‍, ഗുരുതരമായ രോഗമുള്ളവര്‍ക്ക് വൈദ്യനിരീക്ഷണത്തിനു കീഴില്‍ വേണം ഈ മരുന്ന് നല്‍കാനെന്നു WHO വ്യക്തമാക്കിയിട്ടുണ്ട്. 

എല്ലായിടത്തും വ്യാപകമായി ലഭ്യമായ ഡെക്സാമെത്തസോണ്‍(dexamethasone) രോഗം ഭേദമാകാന്‍ സഹായകമാണെന്നാണ് ബ്രിട്ടീഷ് ഗവേഷകര്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനു ശേഷം, Dexamethasone ഉത്പാദനം വര്‍ധിപ്പിക്കാന്‍ ലോകാരോഗ്യ സംഘടനയും ആഹ്വാനം ചെയ്തിരുന്നു. 

വിലകുറഞ്ഞ ഈ മരുന്ന് കുറഞ്ഞ അളവില്‍ കഴിക്കുന്ന കൊറോണ ബാധിതരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമാണെന്നായിരുന്നു കണ്ടെത്തല്‍. മരണനിരക്ക് കുറയ്ക്കുന്നുവെന്ന് കണ്ടെത്തിയ ആദ്യ മരുന്നാണിതെന്നും വായിലൂടെ കഴിക്കാവുന്നതിനാല്‍ ഇത് IV ആയി ഉപയോഗിക്കാമെന്നും ഗവേഷകര്‍ പറഞ്ഞിരുന്നു. 

ഗുരുതരമായി രോഗം ബാധിച്ച രോഗികളിലെ മരണനിരക്ക് മൂന്നിലൊന്നായി കുറഞ്ഞു. 2,104 രോഗികള്‍ക്കാണ് ഈ മരുന്ന് നല്‍കിയത്. മരുന്ന് നല്‍കാത്ത 4,321 പേരുടെ ചികിത്സാ ഫലവുമായി ഇത് താരതമ്യപ്പെടുത്തി. 

പിന്നീട് 28 ദിവസങ്ങള്‍ക്ക് ശേഷം ഫലം പരിശോധിച്ചപ്പോള്‍ വെന്‍റിലേറ്റര്‍ ഉപയോഗിച്ച രോഗികളില്‍ മരണനിരക്ക് 35 ശതമാനമായി കുറഞ്ഞു. ഓക്സിജന്‍ മാത്രം നല്‍കിയവരുടെ മരണനിരക്ക് 20 ശതമാനമായും കുറഞ്ഞു. ജീവന്‍ രക്ഷിക്കുന്നതിനു പുറമേ ചികിത്സാ ചിലവും ഇതിലൂടെ കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍. 

കൊറോണ വൈറസ് വ്യാപനം ആരംഭിച്ചത് മുതല്‍ ഈ മരുന്ന് നല്‍കിയിരുന്നെങ്കില്‍ യുകെയില്‍ 5000 പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് ഗവേഷകര്‍ പറഞ്ഞത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ മാര്‍ട്ടിന്‍ ലാന്‍ട്രേയുടെ നേതൃത്വത്തിലായിരുന്നു കണ്ടെത്തല്‍. 

Newsdesk

Recent Posts

ഈ ആരോഗ്യ പ്രശ്നങ്ങളുള്ള ഡ്രൈവർമാരുടെ ഐറിഷ് ലൈസൻസ് റദ്ദാക്കും

പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…

9 hours ago

ടെക്സസിൽ കഠിനമായ മഞ്ഞുവീഴ്ച; കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു

ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…

11 hours ago

കാലിഫോർണിയയിൽ മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ വ്യാപക നടപടി; 120 പേർ അറസ്റ്റിൽ

കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…

11 hours ago

അധ്യാപക ക്ഷാമം പരിഹരിക്കാൻ ‘എമർജൻസി സർട്ടിഫിക്കേഷൻ’; ഒക്ലഹോമയിൽ പുതിയ മാതൃക

ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…

11 hours ago

ടെക്സസിൽ എച്ച്-1ബി വിസയ്ക്ക് നിയന്ത്രണം; പുതിയ അപേക്ഷകൾ ഗവർണർ ഗ്രെഗ് ആബട്ട് തടഞ്ഞു

ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…

11 hours ago

യുഎസ് പൗരത്വമുള്ള 5 വയസ്സുകാരിയെ നാടുകടത്തി; ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം

അമേരിക്കൻ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റർ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ…

11 hours ago