ചെന്നൈ: ഒന്നരക്കോടി രൂപയുടെ വീട് സ്വന്തമാക്കാനായി യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ബാരലില്‍ ഇട്ട് കോണ്‍ക്രീറ്റ് ചെയ്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍. തമിഴ്നാട് കാഞ്ചിപുരത്ത് ഹ്യൂണ്ടായി ജീവനക്കാരനെയാണ് അനന്തരവന്റെ ഭാര്യ അടക്കം ഏഴ് പേര്‍ ചേർന്ന് കൊലപ്പെടുത്തിയത്.
പതിനെട്ട് മാസത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. 2019 ലായിരുന്നു പുതുക്കോട്ട കൊണ്ടയാര്‍പ്പെട്ടി സ്വദേശിയായ കൊഞ്ചി അടകൻ കൊല്ലപ്പെട്ടത്. ഹ്യുണ്ടായിലെ ശ്രീപെരുമ്പത്തൂര്‍ പ്ലാന്റിലെ ജോലിക്കാരനായിരുന്ന കൊഞ്ചി അടകൻ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം കാഞ്ചീപുരത്തായിരുന്നു താമസം.
2019 ഓഗസ്റ്റില്‍ ജോലിക്കുപോയ കൊഞ്ചി അടകന്‍ പിന്നീട് തിരികെ വന്നില്ല. ഭാര്യ പഴനിയമ്മ പൊലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. അനന്തരവന്റെ ഭാര്യയായ ചിത്ര കൊഞ്ചി അടകനുമായി പ്രണയത്തിലായിരുന്നു. സംസാരിക്കാനുണ്ടെന്ന് പറഞ്ഞു വിളിച്ചു വരുത്തി കൊഞ്ചി അടകനെ കൊന്ന് ഇരുമ്പു ബാരലില്‍ തള്ളുകയായിരുന്നു. ബാരലും കൊഞ്ചി അടകന്റെ മൃതദേഹാവശിഷ്ടങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…
ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…