കൊവിഡ് വ്യാപനത്തെ തടയാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച നടപടിയെ വീണ്ടും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. പെട്ടന്നുള്ള ലോക്ക്ഡൗണ്‍ ആളുകള്‍ക്കിടയില്‍ ആശങ്കയും അങ്കലാപ്പും സൃഷ്ടിച്ചിരിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ഈ വിഷയങ്ങള്‍ വിശദമാക്കി രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി.
കത്തില്‍ രാജ്യത്തെ ദരിദ്രരുടെ ദുരവസ്ഥ എടുത്തുപറഞ്ഞ രാഹുല്‍ ഗാന്ധി, രോഗത്തിന്റെ വ്യാപ്തിയെ നേരിടാന്‍ ലോക്ക്ഡൗണ്‍ ഒഴികെയുള്ള മാര്‍ഗങ്ങള്‍ തേടുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചു.
‘മനസിലാക്കേണ്ട പ്രധാന കാര്യം, എല്ലാ ഇന്ത്യക്കാരുടെയും സ്ഥിതി സമാനമല്ല എന്നതാണ്. ലോക്ക്ഡൗണ്‍ എന്ന ആശയം പിന്തുടരുന്ന വലിയ രാജ്യങ്ങളെ അപേക്ഷിച്ച് മറ്റ് നടപടികള്‍ ചെയ്യേണ്ടതുണ്ട്’, രാഹുല്‍ ഗാന്ധി കത്തില്‍ പറഞ്ഞു.
ദിവസക്കൂലി മാത്രം ആശ്രയിച്ച് കഴിയുന്ന പാവപ്പെട്ടവര്‍ നിരവധിയാണ് ഇവിടെ. പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങളും ഒറ്റയടിക്ക് അടച്ചുപൂട്ടുന്നത് ദരിദ്രരുടെ എണ്ണം കൂടുന്നതിലേക്കാണ് വഴിവെക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്പൂര്‍ണ സാമ്പത്തിക അടച്ചുപൂട്ടലിന്റെ അനന്തര ഫലങ്ങള്‍ കൊറോണ മൂലമുണ്ടാകുന്ന മരണസംഖ്യയേക്കാള്‍ വലുതായിരിക്കുമെന്ന ഭയവും രാഹുല്‍ കത്തില്‍ പ്രകടിപ്പിച്ചു.
ചെറുകിട വ്യവസായങ്ങളും നിര്‍മ്മാണ മേഖലയും അടച്ചുപൂട്ടി. പതിനായിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് വീടുകളിലെത്താന്‍ കിലോമീറ്ററുകള്‍ താണ്ടി ദുഷ്‌കരമായ യാത്ര നടത്തിക്കൊണ്ടിരിക്കുന്നത്. ഈ തൊഴിലാളിള്‍ ദിവസക്കൂലിയോ അടിസ്ഥാന ഭക്ഷണമോ പോഷകാഹാരമോ ലഭിക്കാതെ ഇപ്പോള്‍ത്തന്നെ ദുര്‍ബലരായിക്കഴിഞ്ഞവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊഴില്‍ നഷ്ടപ്പെട്ട യുവാക്കള്‍ അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. ഇതൊരു മഹാ ദുരന്തത്തിലേക്കാവും നയിക്കുക. ജനങ്ങളുടെ ഇത്തരത്തിലുള്ള സങ്കീര്‍ണമായ സാഹചര്യം കണക്കിലെടുത്ത് അതി സൂക്ഷ്മമായ സമീപനമാണ് സര്‍ക്കാര്‍ നടത്തേണ്ടതെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
മഹാനഗരങ്ങളില്‍ നിന്ന് തൊഴിലാളികള്‍ നടത്തുന്ന കൂട്ട പലായനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസവും വിമര്‍ശനമുന്നയിച്ചിരുന്നു. സ്വന്തം പൗരന്മാരോട് ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണിത് എന്നാണ് രാഹുല്‍ പ്രതികരിച്ചത്.
ഈ ദുരിതത്തിന്റെ സമയത്ത് നമ്മുടെ സഹോദരീ സഹോദരന്‍മാരുടെ ആത്മാഭിമാനമെങ്കിലും സംരക്ഷിക്കേണ്ടതുണ്ട്. ഇത് വളരെ മോശം അവസ്ഥയിലേക്ക് എത്തുന്നതിന് മുമ്പേ സര്‍ക്കാര്‍ വളരെ വേഗത്തില്‍ ഇടപെടേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…