Categories: India

ഗിരീഷ് ചന്ദ്ര മുർമു വിനെ രാജ്യത്തിന്‍റെ കംട്രോളര്‍ ഓഡിറ്റര്‍ ജനറലായി നിയമിച്ചു

ന്യൂഡല്‍ഹി:  ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നും രാജിവെച്ച  ഗിരീഷ് ചന്ദ്ര  മുർമു  ( GC Murmu) വിനെ  രാജ്യത്തിന്‍റെ  കംട്രോളര്‍ ഓഡിറ്റര്‍ ജനറലായി (Comptroller And Auditor General) നിയമിച്ചു. 

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ  ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. നിയമനംസംബന്ധിച്ച ഉത്തരവ്  വ്യാഴാഴ്ച  പുറത്തിറങ്ങി. ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാന൦  രാജിവെച്ചതിന് പിന്നാലെയാണ്  പുതിയ നിയമനം.

നിലവിലെ  സി.എ.ജി  (CAG) രാജീവ് മെഹ്രിഷിക്ക് ഓഗസ്റ്റ്  8ന് 65 വയസ്സ് തികയുന്നതിനാലാണ് അടിയന്തിര നിയമനം.  കം‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഒരു ഭരണഘടനാ തസ്തികയാണ്, അവ ഒഴിഞ്ഞുകിടക്കാൻ പാടില്ല എന്നാണ് നിയമം അനുശാസിക്കുന്നത്.   CAG പദവിയിലേക്ക്  ഒരു പകരക്കാരനെ തിരയുന്ന തിരക്കിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ എന്നും ആ അന്വേഷണം ചെന്നെത്തിയത് ജി സി  മുർമുവിലാണ് എന്നും  ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മുർമുവിന്‍റെ ചില പ്രസ്താവനകള്‍ കേന്ദ്ര  സര്‍ക്കാരിനെ ചൊടിപ്പിച്ചു എന്ന അഭൂഹങ്ങള്‍ നിലനില്‍ക്കെയാണ് നിയമനം.   
ബുധനാഴ്ചയാണ് മുര്‍മു ജമ്മു കശ്മീരിന്‍റെ  ലഫ്റ്റനന്റ് ഗവര്‍ണര്‍ ചുമതലയൊഴിഞ്ഞത്. തല്‍സ്ഥാനത്തേക്ക് മനോജ് സിന്‍ഹയെ നിയമിച്ചിരുന്നു.

കേന്ദ്ര ഭരണപ്രദേശത്ത് അതിര്‍ത്തി നിര്‍ണയത്തിന് ശേഷം തെരഞ്ഞെടുപ്പ് നടത്താമെന്ന പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് മുര്‍മു ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നും രാജിവെച്ചത്. രണ്ടുവര്‍ഷത്തിനിടെ ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ്  തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നത്  എന്നാണ്  റിപ്പോര്‍ട്ട്.

കൂടാദി, ജമ്മു കശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതുമായി ബന്ധപ്പെട്ടും ഇദ്ദേഹം വിവാദത്തിലകപ്പെട്ടിരുന്നു. അതിവേഗ ഇന്റര്‍നെറ്റ് പുനസ്ഥാപിക്കണമെന്ന ഹര്‍ജിക്ക് മറുപടിയായി,  അത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവും എന്നായിരുന്നു, അദ്ദേഹം സുപ്രീംകോടതിയില്‍ അറിയിച്ചത് 

1985 IAS ബാച്ചിലെ ഓഫിസറായിരുന്ന മുര്‍മു, നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.  നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം കേന്ദ്രധനകാര്യ വകുപ്പിലും മുര്‍മു പ്രവര്‍ത്തിച്ചിരുന്നു. 2019 നവംബര്‍ മുപ്പതിന് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തെ കശ്മീര്‍ ല്ഫ്റ്റ്‌നെന്റ് ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.

ജമ്മു-കശ്മീരിന്  പ്രത്യക പദവി നല്‍കുന്ന  370-ാം വകുപ്പ് എടുത്തുമാറ്റിയതിന്‍റെ  ഒന്നാം വാര്‍ഷികത്തിലാണ് സ്തുത്യർഹമായ ഒരു വര്‍ഷം പൂര്‍ത്തിയാക്കി മുര്‍മു സ്ഥാനം ഒഴിഞ്ഞത്. ജമ്മുകശ്മീരിലെ എല്ലാ മേഖലയി ലും  വികസനപ്രവര്‍ത്തനങ്ങള്‍  വേഗത്തിലാക്കുന്നതിനും വകുപ്പുകളുടെ ഏകോപന ത്തിനും ജി.സി.മുര്‍മു സുപ്രധാന പങ്കു വഹിച്ചിരുന്നു.
  
ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരില്‍ നിന്നും മൂന്ന് തവണ ലോകസഭാംഗമായ വ്യക്തിയാണ്  ലെഫ്റ്റനന്റ് ഗവര്‍ണറായി  ചുമതല ഏറ്റിരിക്കുന്ന മനോജ് സിന്‍ഹ. കഴിഞ്ഞ കേന്ദ്രമന്ത്രിസഭയില്‍ റെയില്‍വേ സഹമന്ത്രിയായിരുന്നു  അദ്ദേഹം.

Newsdesk

Recent Posts

സർക്കാർ നിക്ഷേപ പദ്ധതി പ്രകാരമുള്ള വരുമാനത്തിന് ക്യാപിറ്റൽ ഗെയ്ൻസ് ടാക്സ് ബാധകമല്ല

സർക്കാരിന്റെ പുതിയ നിക്ഷേപ പദ്ധതി പ്രകാരം ലഭിക്കുന്ന വരുമാനത്തിന് ക്യാപിറ്റൽ ഗെയ്ൻസ് ടാക്സ് ബാധകമാകില്ല.പുതിയ സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടിനെക്കുറിച്ച്…

4 hours ago

രേഖകളില്ലാത്ത 1 ലക്ഷം യൂറോയുമായി മലയാളി യുവാവ് ജർമനിയിൽ പിടിയിൽ

ഒരു ലക്ഷം യൂറോയുമായി മലയാളി യുവാവ് ജർമനിയിൽ പിടിയിൽ. നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ SN റെയിൽവേ സ്റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിലാണ്…

7 hours ago

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്

വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…

2 days ago

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…

2 days ago

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു; സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…

2 days ago

ടെക്സസിലെ ഹാൽട്ടൺ സിറ്റി വെടിവെയ്പ്പ്; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…

2 days ago