Categories: India

അതിർത്തിയിൽ പൂർണ്ണ പിൻമാറ്റത്തിന് തയ്യാറാകാതെ ചൈന, പ്രശ്നപരിഹാരം സങ്കീർണം; ഇന്ത്യ ചൈന ചർച്ച തുടരുന്നു

ദില്ലി: പാങ്ഗോംഗ് ഡെപ്സാങ് മേഖലയിൽ നിന്ന് പിൻമാറാൻ ചൈന തയ്യാറാവാത്ത സാഹചര്യം ഇന്ത്യ-ചൈന പ്രശ്നപരിഹാരത്തെ കൂടുതൽ സങ്കീർണ്ണമാകുന്നു. അതിർത്തി തർക്കം പരിഹരിക്കാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച ഇപ്പോഴും തുടരുകയാണ്. നയതന്ത്രതലത്തിൽ ഇതിനായുള്ള സംവിധാനത്തിലെ ഉദ്യോഗസ്ഥർക്കിടയിലാണ് ഇപ്പോൾ ചർച്ച.

അതിർത്തി തർക്കം പരിഹരിക്കുന്നതിന് ഇന്ത്യയുടെ ചൈനയും രൂപീകരിച്ച വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻറ് കോർഡിനേഷനായ ഡബ്ള്യുഎംസിസി ആണ് ഇപ്പോൾ ചർച്ച തുടരുന്നത്. സേന കമാൻഡർമാരുടെ യോഗത്തിൽ പൂർണ്ണ പിൻമാറ്റത്തിനാണ് ധാരണയിലെത്തിയത്. എന്നാൽ ഈ ധാരണ നടപ്പാക്കാൻ ഇതു വരെ ചൈന തയ്യാറായിട്ടില്ല. പാങ്കോഗ് തീരത്തും. ഡെപ്സാങ് സമതലത്തിലും നിയന്ത്രണരേഖയിൽ ചൈന തുടരുകയാണ്. മാത്രമല്ല കൂടുതൽ സൈനികരേയും പീരങ്കി ഉൾപ്പടെ ആയുധങ്ങളും എത്തിച്ചു എന്ന റിപ്പോർട്ടുമുണ്ട്.

ചൈനയുടെ നിലപാട് എന്താണെന്ന് ഇന്നത്തെ ചർച്ചയിൽ ഇന്ത്യ ചോദിക്കും. ഗോഗ്രയിലും ഗൽവാനിലും കുറച്ചു ദൂരം പിന്നോട്ടു മാറാൻ മാത്രം ചൈന ഇതുവരെ തയ്യാറായി. ഗൽവാനിലെ സംഘർഷത്തിനു ശേഷം അഞ്ചു തവണ സേന കമാൻഡർമാർക്കിടയിലൽ ചർച്ച നടന്നു. ഡബ്ള്യുഎംസിസിയുടെ യോഗം ഇത് നാലാം തവണയാണ് ചേരുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും ചൈനീസ് പ്രതിനിധിക്കും ഇടയിൽ രണ്ടു ചർച്ചകൾ പൂർത്തിയായി കഴിഞ്ഞു. ചൈനയിലെ ഇന്ത്യൻ അംബാസ‍ഡർ രണ്ടു തവണ ചൈനീസ് ഉദ്യോഗസ്ഥരെ കണ്ടു. പ്രശ്ന പരിഹാര ചർച്ചകൾക്കിടയിലും, ജാഗ്രതയും ഏതു സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പും തുടരാനാണ് ഇന്ത്യയുടെ തീരുമാനം.

Newsdesk

Share
Published by
Newsdesk

Recent Posts

HSE സ്റ്റാഫിംഗ് കരാർ തർക്കം; ലേബർ കോടതിയിലേക്ക് മാറ്റണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ

എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…

1 day ago

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബെത് ലഹേം റീ-റിലീസ് ട്രയിലർ പ്രകാശനം ചെയ്തു

ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…

1 day ago

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ കൗണ്ടികളിൽ യെല്ലോ അലേർട്ട്

ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…

1 day ago

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം…

2 days ago

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

2 days ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

2 days ago