ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ തടവില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ മോചനത്തിനായി ഇന്ത്യ സമ്മര്‍ദ്ദം ശക്തമാക്കി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ഇന്ത്യ ജാദവിന്‍റെ മോചനത്തിനായി പിന്‍വാതില്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞിരുന്നു. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്‌ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹാജരായത് ഹരീഷ് സാല്‍വെയാണ്.
അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് നടപ്പിലാക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണം എന്ന് ആവശ്യപെട്ട് ഇന്ത്യ വീണ്ടും
അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന സൂചനയും ഹരീഷ് സാല്‍വെ നല്കുന്നു.
കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ ഹെഗിലെ അന്താരാഷ്‌ട്ര നീതിന്യായ കോടതി കഴിഞ്ഞ വര്‍ഷം ജൂലായില്‍ സ്റ്റേ ചെയ്തിരുന്നു.
കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കുന്നതിനും അന്താരാഷ്‌ട്ര നീതിന്യായ കോടതി ഉത്തരവിട്ടിരുന്നു.
അദ്ധേഹത്തിന് നയതന്ത്ര സഹായം ലഭ്യമാക്കാന്‍ അനുവദിക്കാത്ത പാകിസ്ഥാന്‍റെ നടപടി വിയന്ന കരാറിന്റെ ലംഘനം ആണെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ചൂണ്ടികാട്ടുകയും ചെയ്തു.
ഇന്ത്യ സമ്മര്‍ദ്ദം ശ്കതമാക്കുകയും പാകിസ്ഥാനോട് ജാദവിന് വധശിക്ഷക്ക് വിധിച്ച പാക്കിസ്ഥാന്‍ പട്ടാളകോടതിയുടെ ഉത്തരവ് നല്‍കണമെന്ന് ആവശ്യപെടുകയും ചെയ്തിട്ടുണ്ട്,ഈ സാഹചര്യത്തില്‍ കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കുകയല്ലാതെ പാകിസ്ഥാന് മുന്നില്‍ മറ്റ് വഴികള്‍ ഇല്ലെന്നും ഹരീഷ് സാല്‍വെ പറയുന്നു.മനുഷിക പരിഗണനയുടെ പേര് പറഞ്ഞാകും പാകിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കുക. ഇന്ത്യയുടെ നിയമപോരാട്ടവും നയതന്ത്ര നീക്കവും സമ്മര്‍ദ്ദ തന്ത്രവും ശരിയായ ദിശയിലാണെന്നാണ് വിവരം.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…