gnn24x7

പാക്കിസ്ഥാനില്‍ തടവില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ മോചനത്തിനായി ഇന്ത്യ സമ്മര്‍ദ്ദം ശക്തമാക്കി

0
173
gnn24x7

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ തടവില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ മോചനത്തിനായി ഇന്ത്യ സമ്മര്‍ദ്ദം ശക്തമാക്കി.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ഡോവലാണ് ഇന്ത്യന്‍ നീക്കങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌.

ഇന്ത്യ ജാദവിന്‍റെ മോചനത്തിനായി പിന്‍വാതില്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞിരുന്നു. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്‌ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹാജരായത് ഹരീഷ് സാല്‍വെയാണ്.

അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് നടപ്പിലാക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണം  എന്ന് ആവശ്യപെട്ട് ഇന്ത്യ വീണ്ടും 
അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന സൂചനയും ഹരീഷ് സാല്‍വെ നല്കുന്നു.

കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ ഹെഗിലെ അന്താരാഷ്‌ട്ര നീതിന്യായ കോടതി കഴിഞ്ഞ വര്‍ഷം ജൂലായില്‍ സ്റ്റേ ചെയ്തിരുന്നു.
കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കുന്നതിനും അന്താരാഷ്‌ട്ര നീതിന്യായ കോടതി ഉത്തരവിട്ടിരുന്നു.

അദ്ധേഹത്തിന് നയതന്ത്ര സഹായം ലഭ്യമാക്കാന്‍ അനുവദിക്കാത്ത പാകിസ്ഥാന്‍റെ നടപടി വിയന്ന കരാറിന്റെ ലംഘനം ആണെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ചൂണ്ടികാട്ടുകയും ചെയ്തു.

ഇന്ത്യ സമ്മര്‍ദ്ദം ശ്കതമാക്കുകയും പാകിസ്ഥാനോട് ജാദവിന് വധശിക്ഷക്ക് വിധിച്ച പാക്കിസ്ഥാന്‍ പട്ടാളകോടതിയുടെ ഉത്തരവ് നല്‍കണമെന്ന് ആവശ്യപെടുകയും ചെയ്തിട്ടുണ്ട്,ഈ സാഹചര്യത്തില്‍ കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കുകയല്ലാതെ പാകിസ്ഥാന് മുന്നില്‍ മറ്റ് വഴികള്‍ ഇല്ലെന്നും ഹരീഷ് സാല്‍വെ പറയുന്നു.മനുഷിക പരിഗണനയുടെ പേര് പറഞ്ഞാകും പാകിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കുക. ഇന്ത്യയുടെ നിയമപോരാട്ടവും നയതന്ത്ര നീക്കവും സമ്മര്‍ദ്ദ തന്ത്രവും ശരിയായ ദിശയിലാണെന്നാണ് വിവരം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here