gnn24x7

ഇന്ന് രാജ്യത്ത്‌ ആകെ രോഗികളുടെ എണ്ണം 40,263 ആയി

0
299
gnn24x7

ന്യൂദല്‍ഹി: ഞായറാഴ്ച 2,487 പേര്‍ക്കുകൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 40,263 ആയി. 28,070 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 10,887 പേര്‍ക്ക് രോഗം ഭേദമായെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനിടെ 83 പേര്‍ക്കാണ് ഇന്ത്യയില്‍ ജീവന്‍ നഷ്ടമായത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,306 ആയി.

രാജ്യത്ത് ഏറ്റവുമധികം രോഗബാധയുള്ള മഹാരാഷ്ട്രയില്‍ ഇതിനോടകം 12,296 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 521 പേരാണ് സംസ്ഥാനത്ത് മരണമടഞ്ഞത്.

രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ള ഗുജറാത്തില്‍ 262 പേര്‍ മരിച്ചു. 5,055 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

gnn24x7