ലഖ്നൗ: ബോളിവുഡ് ഗായിക കനിക കപൂറിന്‍റെ നാലാമത്തെ കൊറോണ പരിശോധന ഫലവും പോസിറ്റീവ്.
കൊറോണ വൈറസിന്‍റെ ആദ്യ പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മാര്‍ച്ച് 20നാണ് കനികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 9ന് ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ കനിക കാന്‍പൂരിലേക്കും ലഖ്നൗവിലേക്കും യാത്ര ചെയ്തിരുന്നു.
കൊറോണ വൈറസ് പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് യാത്ര വിവരം മറച്ചുവച്ച് യാത്രകള്‍ നടത്തിയ കനികയ്ക്കെതിരെ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എസ്‌ജിപിജിഎംഎസ്) ചികിത്സയിലിരിക്കെ താരത്തിനെതിരെ ആശുപത്രി അധികൃതരും രംഗത്തെത്തിയിരുന്നു. താരത്തെ പോലെയല്ല ഈ അവസരത്തില്‍ രോഗിയെപോലെ വേണം കനിക കപൂര്‍ പെരുമാറാന്‍ എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.
ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ ആശങ്കയുണ്ടാക്കുന്നതായും ചികിത്സയോടും ലോക്ക്ഡൌണിനോടും താരം പ്രതികരിക്കുന്നില്ലെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു കുടുംബാംഗം മാധ്യമങ്ങളോട് പറഞ്ഞു.
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…
ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…
ഡാളാസ്: ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ, " ചെറിയാൻ കെ. ചെറിയാൻ കവിതകളിലൂടെ ഒരു സർഗ്ഗസഞ്ചാരം എന്ന…
ഡബ്ലിൻ, അയർലണ്ട്; കിൽകാർബെറി ഗ്രേഞ്ച് മലയാളി അസോസിയേഷൻ (KIGMA) 2026 വർഷത്തേയ്ക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ഭാരവാഹികൾ ചുമതലയേൽക്കുകയും ചെയ്തു.…
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…