ന്യൂദല്‍ഹി: പെട്രോള്‍- ഡീസല്‍ വില വര്‍ദ്ധനവില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.
അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയലിന് വിലകുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും എന്തുകൊണ്ടാണ് രാജ്യത്തെ സാധാരണക്കാര്‍ക്ക് ഇളവ് നല്‍കാന്‍ കേന്ദ്രത്തിന് സാധിക്കാത്തതെന്ന് പ്രിയങ്ക ചോദിച്ചു.
” ആഗോളതലത്തില്‍ ക്രൂഡ് ഓയലിന് വില കുറഞ്ഞിരിക്കുന്നു. പക്ഷേ ഇന്ത്യയിലാണെങ്കിലോ പെട്രോളിനും ഡീസലിനും വില കൂടിക്കൊണ്ടിരിക്കുകയാണ്. ക്രൂഡ് ഓയലിന് വിലകുറഞ്ഞിട്ടും എന്തുകൊണ്ടാണ് സാധാരണക്കാര്‍ക്ക് അതിന്റെ ഗുണം കിട്ടാത്തത്,” പ്രിയങ്ക ട്വീറ്റ് ചെയ്തു.
”ദല്‍ഹിയിലും മുംബൈയിലും 36 രൂപയ്ക്ക് പെട്രോള്‍ നല്‍കുമെന്ന് പറഞ്ഞ ബി.ജെ.പി ഏത് കമ്പനിക്ക് വേണ്ടിയാണ് ഇപ്പോള്‍ നിശബ്ദരായിരിക്കുന്നത്?” അവര്‍ ചോദിച്ചു.
രാജ്യത്ത് ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ കൂട്ടിയിരുന്നു. പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതമാണ് വര്‍ധിപ്പിച്ചത്. ആഗോള മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണവില കുത്തനെ കുറയുന്നതിനിടെയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…