ന്യൂദല്‍ഹി: രാഷ്ടീയ നേതാക്കളെ തടവില്‍ വെക്കുന്നതിലൂടെ രാജ്യത്തെ ജനാധിപത്യത്തിന് കേന്ദ്രസര്‍ക്കാര്‍ പരിക്കേല്‍പ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. ജമ്മു ആന്‍ഡ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തിയെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
‘രാജ്യത്തെ രാഷ്ട്രീയ നേതാക്കളെ തടവിലാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ പരിക്കേല്‍പ്പിക്കുകയായിരുന്നു. മെഹ്ബൂബ മുഫ്തിയെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,’ രാഹുല്‍ ട്വീറ്റ് ചെയ്തു.
2019 ആഗസ്റ്റ് അഞ്ചിനാണ് മെഹ്ബൂബ മുഫ്തിയടക്കം വിവിധ രാഷ്ട്രീയ നേതാക്കളെ കേന്ദ്രം തടവിലാക്കിയത്. തടവിലായിരുന്ന ഒമര്‍ അബ്ദുള്ളയും ഫാറൂഖ് അബുദുള്ളയും അടക്കമുള്ള നേതാക്കളെ മോചിപ്പിച്ചുവെങ്കിലും മെഹ്ബൂബ മുഫ്തി ഇപ്പോഴും തടവിലാണ്.
വരുന്ന ആഗസ്റ്റ് അഞ്ചിന് മെഹ്ബൂബയുടെ തടങ്കല്‍ കാലാവധി അവസാനിക്കാനിരിക്കെ മൂന്ന് മാസത്തേക്ക് കൂടി തടവ് നീട്ടികൊണ്ട് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. രണ്ടാം തവണയാണ് മെഹ്ബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി നീട്ടുന്നത്. നേരത്തെ മെയ് അഞ്ചിനായിരുന്നു മൂന്നു മാസത്തേക്ക് തടങ്കല്‍ കാലാവധി നീട്ടിയിരുന്നത്.
ജമ്മു ആന്‍ഡ് കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെയാണ് മെഹ്ബൂബ മുഫ്തിയടക്കമുള്ള നേതാക്കളെ തടവിലാക്കിയത്. ഏപ്രില്‍ മുതല്‍ വീട്ടില്‍ തടവില്‍ കഴിയുന്ന മെഹ്ബൂബയ്ക്ക് മോചനം നിഷേധിക്കുന്നത് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സംബന്ധിച്ച് ഒന്നും മിണ്ടരുതെന്ന് കാണിച്ച് ഒപ്പിടാന്‍ നല്‍കിയ കരാര്‍ നിഷേധിച്ചതുകൊണ്ടാണെന്ന് മകള്‍ ഇല്‍തിജ മുഫ്തി ആരോപിച്ചിരുന്നു.
അതേസമയം പൊതു സുരക്ഷാ നിയമം ചൂണ്ടിക്കാണിച്ചാണ് ആഭ്യന്തര വകുപ്പ് മെഹ്ബൂബ മുഫ്തിയുടെ തടവ് നീട്ടിയത്.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…