gnn24x7

രാഷ്ടീയ നേതാക്കളെ തടവില്‍ വെക്കുന്നതിലൂടെ രാജ്യത്തെ ജനാധിപത്യത്തിന് കേന്ദ്രസര്‍ക്കാര്‍ പരിക്കേല്‍പ്പിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

0
189
gnn24x7

ന്യൂദല്‍ഹി: രാഷ്ടീയ നേതാക്കളെ തടവില്‍ വെക്കുന്നതിലൂടെ രാജ്യത്തെ ജനാധിപത്യത്തിന് കേന്ദ്രസര്‍ക്കാര്‍ പരിക്കേല്‍പ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. ജമ്മു ആന്‍ഡ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തിയെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

‘രാജ്യത്തെ രാഷ്ട്രീയ നേതാക്കളെ തടവിലാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ പരിക്കേല്‍പ്പിക്കുകയായിരുന്നു. മെഹ്ബൂബ മുഫ്തിയെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,’ രാഹുല്‍ ട്വീറ്റ് ചെയ്തു.

2019 ആഗസ്റ്റ് അഞ്ചിനാണ് മെഹ്ബൂബ മുഫ്തിയടക്കം വിവിധ രാഷ്ട്രീയ നേതാക്കളെ കേന്ദ്രം തടവിലാക്കിയത്. തടവിലായിരുന്ന ഒമര്‍ അബ്ദുള്ളയും ഫാറൂഖ് അബുദുള്ളയും അടക്കമുള്ള നേതാക്കളെ മോചിപ്പിച്ചുവെങ്കിലും മെഹ്ബൂബ മുഫ്തി ഇപ്പോഴും തടവിലാണ്.

വരുന്ന ആഗസ്റ്റ് അഞ്ചിന് മെഹ്ബൂബയുടെ തടങ്കല്‍ കാലാവധി അവസാനിക്കാനിരിക്കെ മൂന്ന് മാസത്തേക്ക് കൂടി തടവ് നീട്ടികൊണ്ട് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. രണ്ടാം തവണയാണ് മെഹ്ബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി നീട്ടുന്നത്. നേരത്തെ മെയ് അഞ്ചിനായിരുന്നു മൂന്നു മാസത്തേക്ക് തടങ്കല്‍ കാലാവധി നീട്ടിയിരുന്നത്.

ജമ്മു ആന്‍ഡ് കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെയാണ് മെഹ്ബൂബ മുഫ്തിയടക്കമുള്ള നേതാക്കളെ തടവിലാക്കിയത്. ഏപ്രില്‍ മുതല്‍ വീട്ടില്‍ തടവില്‍ കഴിയുന്ന മെഹ്ബൂബയ്ക്ക് മോചനം നിഷേധിക്കുന്നത് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സംബന്ധിച്ച് ഒന്നും മിണ്ടരുതെന്ന് കാണിച്ച് ഒപ്പിടാന്‍ നല്‍കിയ കരാര്‍ നിഷേധിച്ചതുകൊണ്ടാണെന്ന് മകള്‍ ഇല്‍തിജ മുഫ്തി ആരോപിച്ചിരുന്നു.

അതേസമയം പൊതു സുരക്ഷാ നിയമം ചൂണ്ടിക്കാണിച്ചാണ് ആഭ്യന്തര വകുപ്പ് മെഹ്ബൂബ മുഫ്തിയുടെ തടവ് നീട്ടിയത്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here