കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാരിന് 57,128 കോടി രൂപയായിരിക്കും റിസര്‍വ് ബാങ്ക് നല്‍കുക. ഭാവിയിലെ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ‘ കണ്ടിന്‍ജെന്‍സി റിസ്‌ക് ‘ വിഹിതം 5.5 ശതമാനത്തില്‍ നിലനിറുത്തിക്കൊണ്ട് ലാഭ വിഹിതം കൈമാറാനാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അദ്ധ്യക്ഷത വഹിച്ച 584-ാമത് കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ ലക്ഷ്യമിട്ട ലാഭവിഹിതം 89,649 കോടി രൂപയായിരുന്നു. കൊവിഡ്, ലോക്ക്ഡൗണ്‍ പ്രതിസന്ധി മൂലം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ തന്നെ കേന്ദ്രത്തിന്റെ ധനക്കമ്മി 6.62 ലക്ഷം കോടി രൂപയില്‍ എത്തിയിട്ടുണ്ട്. നടപ്പുവര്‍ഷത്തെ ബജറ്റില്‍ ലക്ഷ്യമിട്ടതിന്റെ 83.2 ശതമാനമാണിത്. ആദ്യ പാദത്തില്‍ തന്നെ ഈ നിലയിലെത്തിയത് കനത്ത ആശങ്ക ഉയര്‍ത്തുന്നു.വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പദ്ധതികളും തടസപ്പെടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ധനക്കമ്മി പരിധിവിട്ടുയരുമെന്നതിനാല്‍, റിസര്‍വ് ബാങ്കിനോട് കേന്ദ്രം കൂടുതല്‍ പണം ചോദിക്കാനിടയുണ്ട്. കുറഞ്ഞത് 1.05 ലക്ഷം കോടി രൂപയെങ്കിലും കേന്ദ്രം ചോദിച്ചേക്കുമെന്നാണ് നിഗമനം.
ഏറെ വിവാദങ്ങള്‍ക്ക് ഒടുവില്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.76 ലക്ഷം കോടി രൂപ റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന് കൈമാറിയിരുന്നു. ഇതില്‍ 1.23 ലക്ഷം കോടി രൂപയായിരുന്നു ലാഭവിഹിതം.കരുതല്‍ ധനശേഖരത്തില്‍ നിന്ന് നിന്ന് 52,540 കോടി രൂപ അധികപ്പണമായും നല്‍കി. ഇതിനായുള്ള നീക്കത്തെ അന്നത്തെ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍, ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ എന്നിവര്‍ എതിര്‍ത്തിരുന്നു. പിന്നീട് രുവരും രാജിവച്ചൊഴിയുകയും ചെയ്തു.-Ad-
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…
ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…
കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…