Categories: India

കോണ്‍ഗ്രസ് ഒരു മുഴുവന്‍ സമയ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ട സമയംഅതിക്രമിച്ചിരിക്കുകയാണെന്ന് സന്ദീപ് ദീക്ഷിത്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഒരു മുഴുവന്‍ സമയ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ട സമയംഅതിക്രമിച്ചിരിക്കുകയാണെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് സന്ദീപ് ദീക്ഷിത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇടപെട്ട നേതൃത്വ പ്രഅശനം നേരത്തെ തന്നെ പരിഹരിക്കേണ്ടതായിരുന്നു. അതിനായിരുന്നു മുന്‍ഗണന കൊടുക്കേണ്ടിയിരുന്നതെന്നും ദീക്ഷിത് അഭിപ്രായപ്പെട്ടു.

പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ഇടക്കാല അധ്യക്ഷന്‍ മാത്രമേ ഉള്ളു എന്ന തോന്നല്‍ പ്രവര്‍ത്തകര്‍ക്കുള്ളിലുണ്ട്.

‘ഒരു വ്യക്തിയെ മാത്രം മുന്നില്‍ കണ്ട് ഈ പ്രശ്‌നം പരിഹരിക്കണമെന്നില്ല എന്നാണ് എന്റെ അഭിപ്രായം. രാഹുല്‍ ഗാന്ധിയെയോ മറ്റാരെയെങ്കിലുമോ തെരഞ്ഞെടുക്കാവുന്നതാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, പാര്‍ട്ടിക്ക് ഒരു മുഴുവന്‍ സമയ അധ്യക്ഷന്‍ വേണം എന്നതാണ്’, സന്ദീപ് ദീക്ഷിത് പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഓഗസ്‌റ്റോടെ ഇടക്കാല അധ്യക്ഷയായി ചുമതലയേറ്റെടുത്ത സോണിയ ഗാന്ധിയുടെ കാലാവധി കഴിയുന്നതോടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള തിരക്കിട്ട ആലോചനകളിലാണ് കോണ്‍ഗ്രസ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ദീക്ഷിതിന്റെ പ്രതികരണം.

മധ്യപ്രദേശില്‍ ബി.ജെ.പിയിലേക്ക് കൂറുമാറിയതിന് ജ്യോതിരാദിത്യ സിന്ധ്യയെയും രാജസ്ഥാനില്‍ പ്രതിസന്ധികള്‍ക്ക് തുടക്കമിട്ട സച്ചിന്‍ പൈലറ്റിനെയും അദ്ദേഹം വിമര്‍ശിച്ചു. പാര്‍ട്ടിയിലെ ചെറുപ്പക്കാരും മുതിര്‍ന്നവരും തമ്മിലല്ല പോരാട്ടം നടത്തേണ്ടത്. മറിച്ച് അട്ടിമറിക്കാരും അതിനെ കഠിനാധ്വാനത്തിലൂടെ പ്രതിരോധിക്കുന്നവരും തമ്മിലാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘അധ്യക്ഷ എന്ന നിലയില്‍ വളരെ ശ്രമകരവും അഭിനന്ദാര്‍ഹവുമായ പ്രവര്‍ത്തനമാണ് സോണിയ ഗാന്ധി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഞാന്‍ നിസംശയം പറയും. താന്‍ വേദിയില്‍നിന്നും മാറി അണിയറയില്‍നിന്നും പ്രവര്‍ത്തിക്കേണ്ട സമയം എന്ന തോന്നല്‍ വന്നപ്പോഴാണ് നേരത്തെ സോണിയ അധ്യക്ഷ സ്ഥാനത്തുനിന്നും മാറിയത്. മറ്റാളുകള്‍ ചുമതലയേറ്റെടുക്കട്ടെ എന്നും അവര്‍ ആലോചിച്ചു. സോണിയയുടെ അഭിപ്രായത്തില്‍ ആ ഉത്തരവാദിത്തമേറ്റെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയായിരുന്നു’, ദീക്ഷിത് പറഞ്ഞു.

ഇതൊരു ഇടക്കാല ക്രമീകരണമാണ്. ഇടക്കാലം എന്നത് ഉറപ്പില്ലാത്ത ഒരു വാക്കാണ്. കാരണം ഒരു ഇടക്കാല നേതാവാണെങ്കില്‍ കോണ്‍ഗ്രസിനുവേണ്ടി ദീര്‍ഘകാല തീരുമാനങ്ങളെടുക്കില്ല. അതുകൊണ്ടുതന്നെ ഒരു മുഴുവന്‍ സമയ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് ആരായിരുന്നാല്‍ കൂടിയും തെരഞ്ഞെടുപ്പ് ഉടനെ വേണമെന്നും ദീക്ഷിത് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രക്രിയ എത്ര കഠിനമായാലും പ്രശ്‌നമില്ല. ആരായാലും കുഴപ്പമില്ല. പ്രത്യയ ശാസ്ത്രവും മികച്ച നേതൃത്വവുമാണ് പാര്‍ട്ടിയെ മുന്നോട്ടുനയിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരിച്ചുവരില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുള്ളടതാണ്. പിന്നെയെന്തിനാണ് മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തിനോട് അത് വീണ്ടും ആവശ്യപ്പെടുന്നത്. നിങ്ങള്‍ക്കെന്താണ് തീരുമാനമെടുക്കാന്‍ കഴിയാത്തതെന്നും ദീക്ഷിത് ചോദിച്ചു.



Newsdesk

Recent Posts

അയർലണ്ടിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി എംബസിയുടെ ‘Welcome Meet’ ഒക്ടോബർ 13ന്

2026-ൽ അയർലണ്ടിലെ സർവകലാശാലകളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം ആരംഭിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘Welcome Meet’…

4 hours ago

ഹെൽപ്പ്-ടു-ബൈ സ്കീം റിലീഫ് വർദ്ധനവ് പ്രാബല്യത്തിൽ; Revenue account-ൽ ഇപ്പോഴും €30,000 കാണുന്നവർ എന്ത് ചെയ്യണം.?

അയർലണ്ടിൽ First Time Buyersnവാങ്ങാൻ ഒരുങ്ങുന്നവർക്ക് Budget 2027-ലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് Help to Buy (HTB) പദ്ധതിയിലെ വർധന.…

6 hours ago

ശമ്പള കരാർ വൈകുന്നു; ആശുപത്രികളിൽ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും പ്രതിഷേധം

പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…

8 hours ago

ജഗൻ ഷാജികൈലാസ്- ദിലീപ് ചിത്രം’നീക്കം’ ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…

9 hours ago

നാനാ പടേക്കർ അന്തരിച്ചു

പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…

12 hours ago

€450 ചെലവാക്കണ്ട.. ഷിംഗിൾസ് വാക്സിൻ ഇനി സൗജന്യം

അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…

1 day ago