Categories: India

ദല്‍ഹിയില്‍ ആംആദ്മിഎംഎല്‍.എക്കെതിരെ വെടിവെപ്പ്; ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആംആദ്മി എം.എല്‍.എയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.  മെഹറോളി  എം.എല്‍.എ നരേഷ് യാദവിന്റെ വണ്ടിക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഒരാള്‍ക്ക് കൂടി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങവെ കിഷന്‍ഗഢില്‍ വെച്ച് രാത്രി 11 മണിയോടെയാണ് നരേഷ് യാദവിനും സംഘത്തിനും നേരെ ആക്രമണമുണ്ടായത്. ആംആദ്മിയുടെ ഔദ്യോഗിക ട്വിറ്റിറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പെട്ടെന്നാണ് വെടിവെപ്പുണ്ടായതെന്നും നാല് റൗണ്ട് വെടിയുതിര്‍ത്തെന്നും സംഭവം നിര്‍ഭാഗ്യകരമാണെന്നും നരേഷ് യാദവ് പ്രതികരിച്ചു.

Newsdesk

Recent Posts

“വിശ്വാസവഴിയിൽ മാനസികാരോഗ്യം”;മാർത്തോമ ഭദ്രാസനത്തിന്റെ പുതിയ പദ്ധതിയുടെ ഉത്ഘാടനം റൈറ്റ് റവ ഡോ. എബ്രഹാം പൗലോസ് നിർവ്വഹിച്ചു

ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത "Faith…

47 mins ago

കെട്ടിടം കൊള്ളയടിച്ച കേസ്; പ്രതിയെ കണ്ടെത്താൻ പൊതുജനസഹായം തേടി ഓസ്റ്റിൻ പോലീസ്

ഓസ്റ്റിൻ: നഗരത്തിലെ ഒരു കെട്ടിടം കൊള്ളയടിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് പൊതുജനങ്ങളുടെ സഹായം…

49 mins ago

നോർത്ത് ടെക്സാസിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ചയും അവധി

കനത്ത മഞ്ഞുവീഴ്ചയെയും റോഡുകളിലെ മഞ്ഞിനെയും (Ice) തുടർന്ന് നോർത്ത് ടെക്സാസിലെ പ്രധാന സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ചയും (ജനുവരി 29, 2026)…

53 mins ago

ഡബ്ലിൻ മെറിയോൺ റെയിൽവേ ഗേറ്റിൽ രാജ്യത്തെ ആദ്യ റെഡ് ലൈറ്റ് ക്യാമറ

റെയിൽവേ ലെവൽ ക്രോസിംഗിലെ ആദ്യത്തെ റെഡ് ലൈറ്റ് ക്യാമറ, ഡബ്ലിൻ 4 ലെ മെറിയോൺ ഗേറ്റിൽ നാളെ മുതൽ പ്രവർത്തനം…

3 hours ago

ഈ തനിനിറം ഫെബ്രുവരി 13ന്

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന "ഈ തനിനിറം" എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.…

7 hours ago

110 കടന്ന് യൂറോ

യൂറോയുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച. ഒരു യൂറോയ്ക്ക് 110.04 രൂപയായിരുന്നു ഇന്നലെത്തെ നിരക്ക്. ഇന്നും നിരക്കിൽ മാറ്റമില്ല.…

8 hours ago