ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആംആദ്മി എം.എല്‍.എയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മെഹറോളി എം.എല്‍.എ നരേഷ് യാദവിന്റെ വണ്ടിക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഒരാള്‍ക്ക് കൂടി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങവെ കിഷന്‍ഗഢില്‍ വെച്ച് രാത്രി 11 മണിയോടെയാണ് നരേഷ് യാദവിനും സംഘത്തിനും നേരെ ആക്രമണമുണ്ടായത്. ആംആദ്മിയുടെ ഔദ്യോഗിക ട്വിറ്റിറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പെട്ടെന്നാണ് വെടിവെപ്പുണ്ടായതെന്നും നാല് റൗണ്ട് വെടിയുതിര്‍ത്തെന്നും സംഭവം നിര്‍ഭാഗ്യകരമാണെന്നും നരേഷ് യാദവ് പ്രതികരിച്ചു.