India

കോവിഡ് വ്യാപനം; നിർത്തിവച്ച അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് വിലക്ക് വീണ്ടും നീട്ടി

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിർത്തിവച്ച അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് വിലക്ക് വീണ്ടും നീട്ടി. ഫെബ്രുവരി 28വരെയാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വ്യാഴാഴ്ച അറിയിച്ചു.

നിലവിൽ നവംബര്‍ 30വരെയായിരുന്നു സര്‍വീസുകള്‍ക്ക് വിലക്കുണ്ടായിരുന്നത്. അതേസമയം വിമാന സര്‍വീസുമായി ബന്ധപ്പെട്ട് 24 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ധാരണയുണ്ട്. ഈ രാജ്യങ്ങളിലേക്ക് കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് കൊണ്ടുള്ള സർവീസുകളുണ്ട്.

കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നുവെങ്കിലും നിർത്തിവച്ച അന്താരാഷ്‌ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമനം അറിയിച്ചിരുന്നില്ല.

വ്യാഴാഴ്‌ച കേന്ദ്ര സർക്കാർ പുതിയ കൊവിഡ് മാർഗരേഖ ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Newsdesk

Recent Posts

ഡൽഹി കെട്ടിട ദുരന്തം; ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽ

ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമ ഹരിറാം ഗുപ്തയുടെ ഭാര്യയും മകനും അറസ്റ്റിൽ. മകൻ…

20 hours ago

ഷാനൺ വിമാനത്താവളത്തിൽ 100ml ലിക്വിഡ് റെസ്ട്രിക്ഷൻ ഒഴിവാക്കി; ഇനി 2 ലിറ്റർ വരെ കൊണ്ടുപോകാം

ഷാനൺ വിമാനത്താവളത്തിൽ യാത്രക്കാരുടെ കൈയിലുള്ള ബാഗേജിൽ ദ്രാവകങ്ങൾ, എയറോസോളുകൾ, ജെല്ലുകൾ എന്നിവ കൊണ്ടുപോകുന്നതിനുള്ള 100 മില്ലിലിറ്റർ നിയന്ത്രണം നീക്കി. പുതിയ…

21 hours ago

“അറാട്ട് 2026 മെഗാ ഫെസ്റ്റിവൽ” സെപ്റ്റംബർ 26ന് : യൂറോപ്പിലെ ഏറ്റവും വലിയ കാഷ് പ്രൈസുമായി ഇന്റർനാഷണൽ വടംവലി ചാമ്പ്യൻഷിപ്പ്

അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ കായിക-സാംസ്കാരിക ആഘോഷങ്ങൾക്ക് പുതിയ ആവേശം പകരാൻ ‘അറാട്ട് 2026 മെഗാ ഫെസ്റ്റിവൽ’ ഒരുങ്ങുന്നു. സെപ്റ്റംബർ 26ന്…

23 hours ago

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്; ചിത്രീകരണത്തിനു തുടക്കമിട്ടു

സൈജുക്കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള ഫൺ മൂവിയായ പുതിയ ചിത്രത്തിന് സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച തിരിതെളിഞ്ഞു. സാഗർ തിരക്കഥ…

23 hours ago

നവരസാ ഫിലിംസ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ചിത്രം ഷഹീദ് അറഫാത്ത് – സംവിധായകൻ; സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്

നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു. വൻ വിജയം നേടിയ പ്രകമ്പനം എന്ന സിനിമക്കു ശേഷം…

24 hours ago

അയർലണ്ടിൽ പൗരത്വം നേടാനുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ നീക്കം; ആവശ്യമായ താമസകാലം 8 വർഷമാക്കും

അയർലണ്ടിൽ സ്വാഭാവികവൽക്കരണത്തിലൂടെ (Naturalisation) പൗരത്വം നേടുന്നതിനുള്ള നിയമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ നീക്കം. നിലവിലെ അഞ്ച് വർഷത്തെ താമസകാലം…

1 day ago