ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടൈറ്റില്‍ സ്‌പോണ്‍സറായി ചൈനീസ് കമ്പനിയായ വിവോ തുടരുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള രംഗത്തെത്തി.
‘ജനങ്ങളോട് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ പറയുന്നു. മറുഭാഗത്ത് ഐ.പി.എല്ലിനായി ചൈനീസ് ഫോണ്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് സ്‌പോണര്‍ഷിപ്പ് നല്‍കുന്നു. ഐ.പി.എല്ലിനായി എല്ലാ വന്‍കിട കമ്പനികളുടെയും സ്‌പോണ്‍സര്‍ഷിപ്പ് നിലനിര്‍ത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചു. അക്കൂട്ടത്തില്‍ ചൈനീസ് മാതൃകമ്പനിയായ വിവോയെയും ഉള്‍പ്പെടുത്തി. ബഹിഷ്‌കരണത്തിന്റെ പേരില്‍ ചൈനീസ് നിര്‍മ്മിത ടി.വികള്‍ ബാല്‍ക്കണിയില്‍ നിന്നൊക്കെ എറിഞ്ഞ് ബഹിഷ്‌കരണം പ്രഖ്യാപിച്ച സുഹൃത്തുക്കളെ ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു- ഒമര്‍ അബ്ദുള്ള പറഞ്ഞു.
ചൈനീസ് കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പും പരസ്യങ്ങളുമില്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ലെന്നതിന് തെളിവാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്പോണ്‍സറായി വിവോ തുടരുമെന്ന് ബി.സി.സി.ഐ അറിയിച്ചത്. ഐ.പി.എല്‍ മത്സര ക്രമങ്ങള്‍ നിശ്ചയിക്കുന്നതിന് വേണ്ടി ഞായറാഴ്ച നടന്ന ബി.സി.സി.ഐ യോഗത്തിലാണ് ഈ തീരുമാനം.
ഇന്ത്യ-ചൈന ബന്ധത്തില്‍ വിള്ളല്‍ വീണുനില്‍ക്കേ ചൈനീസ് കമ്പനിയായ വിവോയുമുയുള്ള സ്പോണ്‍സര്‍ഷിപ്പ് ബന്ധം തുടരാന്‍ ബി.സി.സി.സി തീരുമാനിക്കുകയായിരുന്നു. സ്പോണ്‍സര്‍ഷിപ്പ് കരാര്‍ പരിശോധിച്ച നിയമവിദഗ്ധരില്‍ നിന്നും ഉപദേശം സ്വീകരിച്ചതിന് ശേഷമാണ് ഈ തീരുമാനം.
യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുകയും അതിന് ശേഷം വിവോയെ സ്പോണ്‍സറായി തുടരാന്‍ അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഒരു ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ ഐ.എ.എന്‍.എസിനോട് പറഞ്ഞു. സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച വിഷയത്തില്‍ ചര്‍ച്ച നടക്കുമെന്ന് ഐ.പി.എല്‍ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ട്വീറ്റ് വന്നിരുന്നു.
നവംബര്‍ 10നാണ് ഇത്തവണത്തെ ഐ.പി.എല്‍ ഫൈനല്‍ നടക്കുക. സെപ്തംബര്‍ 19ന് ആരംഭിക്കും.
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…