ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ രണ്ടാമതും തിരഞ്ഞെടുത്തു.
ഇന്ത്യ ടുഡേ ഗ്രൂപ്പ് കാർവി ഇൻസൈറ്റ് മൂഡ് ഓഫ് ദി നേഷൻ തയ്യാറാക്കിയ സര്‍വെയിലാണ് യോഗി ആദിത്യനാഥിനെ മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
സര്‍വെ അനുസരിച്ച് 18 ശതമാനം വോട്ടാണ് യോഗിയ്ക്ക് ലഭിച്ചത്. സംസ്ഥാനത്തെ ഏറെ വികസനങ്ങൾ നടപ്പാക്കിയ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്.
പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിഷയത്തിലടക്കം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നിന്നും ജനങ്ങളെ തടയുന്നതിനും സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ കർശന നടപടിയെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സര്‍വെയില്‍ 11 ശതമാനം വോട്ട് ലഭിച്ച് രണ്ടാം സ്ഥാനം പങ്കിട്ടു.
മൂന്നാം സ്ഥാനത്തുള്ള ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് സര്‍വെയില്‍ 10 ശതമാനം വോട്ട് ലഭിച്ചു.
കേരള മുഖ്യമന്ത്രി പിണറായി വിജയന് പട്ടിയില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല. 67 ശതമാനം പേര്‍ ഗ്രാമീണ മേഖലയില്‍ നിന്നും 33 പേര്‍ നഗരങ്ങളില്‍ നിന്നും സര്‍വ്വെയില്‍ പങ്കെടുത്തു.
19 സംസ്ഥാനങ്ങളിലെ 97 പാര്‍ലമെന്‍റ് മണ്ഡലങ്ങളിലും 194 അസംബ്ലി മണ്ഡലങ്ങളിലുമാണ് സര്‍വെ നടത്തിയത്.
Bengluru : The Garshom Foundation has announced the recipients of the 20th Garshom International Awards…
ക്രിസ്മസ് സീസണിനായി മെയ്‌നൂത്ത്, ഡണ്ടാൽക്ക്, കിൽഡെയർ എന്നീ DARTലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യത്തിൽ ആരംഭിക്കുന്നു. അടുത്ത മൂന്ന് വാരാന്ത്യങ്ങളിലും പുതുവത്സരാഘോഷത്തിലും…
ബംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈറ്റ്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത…
കാലാവസ്ഥ മൂലമുള്ള വൈദ്യുതി മുടക്കം, സൈബർ ആക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വീട്ടിൽ ചെറിയൊരു തുക കൈവശം വയ്ക്കാൻ പൊതുജനങ്ങൾക്ക്…
ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും.…
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…