ബീജിംഗ്: ഇന്ത്യ-ചൈന സൈനിക തര്‍ക്കം നിലനില്‍ക്കുന്ന ലഡാക്ക് മേഖലയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി ചൈന.
മേഖലയിലെ സംഘര്‍ഷാവസ്ഥ കുറയ്ക്കാനുള്ള ശ്രമത്തിനിടയില്‍ സ്ഥിതിഗതികള്‍ വഷളാക്കുന്ന ഒരു നടപടിയും ഇരു ഭാഗത്തു നിന്നുമുണ്ടാകരുതെന്നാണ് ചൈനീസ് വിദേശ കാര്യമന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.
‘ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിലുള്ള ആശയവിനിമയത്തിലും ചര്‍ച്ചകളിലുമാണ്. ഈ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വഷളാക്കുന്ന ഒരു നടപടിയും ഒരു ഭാഗവും സ്വീകരിക്കരുത്,’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തെക്കുറിച്ച് ചൈനീസ് വിദേശ കാര്യമന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.
സംയുക്ത സൈനിക മേധാവിക്കും കരസേനമേധാവിക്കുക്കൊപ്പമാണ്. പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശനം നടത്തിയത്. ഇത് സംബന്ധിച്ച് നേരത്തെ ഒരു അറിയിപ്പും ഉണ്ടായിരുന്നില്ല. ലേയില്‍ പ്രധാനമന്ത്രി എത്തിയതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ദൂരദര്‍ശന്‍ വിവരം പുറത്തുവിട്ടത്.
ലഡാക്ക് ഇന്ത്യന്‍ ജനതയുടെ സ്വാഭിമാനത്തന്റെ പ്രതീകമാണെന്നും രാജ്യത്തെ രക്ഷിക്കാന്‍ എന്തു ത്യാഗത്തിനും തയ്യാറാണെന്നും പ്രധാനമന്ത്രി ലഡാക്കില്‍ വെച്ച് സൈനികരെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…
പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…
അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…
അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…