International

വിഷാംശത്തിന്റെ സാന്നിധ്യം; ബേബി ഫോർമുല ഉത്പന്നങ്ങൾ തിരിച്ചുവിളിച്ച് നെസ്‌ലെ

വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ ഭക്ഷ്യോൽപ്പന്ന കമ്പനിയായ നെസ്‌ലെ തങ്ങളുടെ ശിശു പോഷകാഹാര ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു. ഉത്പന്നങ്ങളിൽ സെറൂലൈഡ് (Cereulide) എന്ന ടോക്സിൻ അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഈ വലിയ നടപടി. ഇത് നെസ്‌ലെയുടെ ചരിത്രത്തിലെ തന്നെ വലിയൊരു നീക്കമായാണ് കണക്കാക്കപ്പെടുന്നത്. യൂറോപ്പ്, ഏഷ്യ, അമേരിക്ക, ചൈന, ബ്രസീൽ തുടങ്ങി 37 രാജ്യങ്ങളിലെ വിപണികളിൽ നിന്ന് ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ വിഷാംശം ശരീരത്തിൽ എത്തിയാൽ ഓക്കാനം, ഛർദ്ദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പത്തോളം ഫാക്ടറികളിൽ നിന്നുള്ള എണ്ണൂറിലധികം ഉൽപ്പന്നങ്ങളെ ഈ നടപടി ബാധിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയയിൽ വിതരണം ചെയ്ത ഉൽപ്പന്നങ്ങൾ സ്വിറ്റ്‌സർലൻഡിൽ നിർമ്മിച്ചവയാണെന്നും ചൈനയിലെ ഉൽപ്പന്നങ്ങൾ യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്തവയാണെന്നും വ്യക്തമായിട്ടുണ്ട്. ഈ പ്രതിസന്ധിയെത്തുടർന്ന് നെസ്‌ലെയുടെ സാമ്പത്തിക മേഖലയിലും തിരിച്ചടി നേരിട്ടു. കമ്പനിയുടെ ഓഹരി മൂല്യത്തിൽ ഈ ആഴ്ച 4.5 ശതമാനം ഇടിവ് രേഖപ്പെടുത്തി,. ഇത് കമ്പനി സിഇഒ ഫിലിപ്പ് നവ്‌റാറ്റിലിന് (Philipp Navratil) വലിയ സമ്മർദ്ദമാണ് നൽകുന്നത്.

ബ്രസീൽ ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ നെതർലൻഡ്‌സിൽ നിന്നുള്ള ഉൽപ്പന്നങ്ങളിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്നാണ് മുൻകരുതൽ നടപടികൾ കർശനമാക്കിയത്. ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന അരാച്ചിഡോണിക് ആസിഡ് ഓയിൽ (Arachidonic acid oil) കമ്പനി നിലവിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഉൽപ്പാദനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി പുതിയ വിതരണക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോൾ.

Newsdesk

Recent Posts

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

1 hour ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

16 hours ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

18 hours ago

കാവൻ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി

അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…

20 hours ago

എൻ.സി.ടി. വെബ്‌സൈറ്റ് ക്ലോൺ ചെയ്ത് ഓൺലൈൻ തട്ടിപ്പ്

നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…

1 day ago

മാസ്മര സംഗീതത്തിൻ്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാൻ ഷായും മാജിക്ക് മഷ്റൂമിൽ പാടുന്നു

ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…

2 days ago