ബീജിങ്: ചൈനയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ചൈനീസ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം തിങ്കളാഴ്ച 125 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം 202 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ജനുവരി മുതല്‍ ചൈനയില്‍ നിന്നും പുറത്തുവിട്ട കണക്കു പ്രകാരം ഇതേറ്റവും കുറഞ്ഞ നിരക്കാണ്.
അതേ സമയം ദക്ഷിണ കൊറിയയില്‍ 600 പേര്‍ക്കു കൂടിയാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. കൊറിയ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ആണ് കണക്കുകള്‍ പുറത്തുവിട്ടത്. ഇതു പ്രകാരം 4812 പേര്‍ക്കാണ് ദക്ഷിണ കൊറിയയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഒപ്പം ഇറാനില്‍ 66 പേര്‍ക്കും ഇറ്റലിയില്‍ 52 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ നാലുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ അമേരിക്കയില്‍ കൊവിഡ് ബാധിച്ചുള്ള മരണം ആറായി.
ദല്‍ഹിയിലും തെലങ്കാനയിലും ആദ്യത്തെ കൊറോണ വൈറസ്(കോവിഡ് 19) കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തു വിട്ടത്.
ദല്‍ഹിയില്‍ കൊറോണ സ്ഥരീകരിച്ച രോഗി ഇറ്റലി വഴി യാത്ര ചെയ്തെന്നും തെലങ്കാനയില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തി ദുബായ് വഴിയും യാത്ര ചെയ്തിരുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…