gnn24x7

ചൈനയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു

0
207
gnn24x7

ബീജിങ്: ചൈനയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ചൈനീസ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം തിങ്കളാഴ്ച 125 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം 202 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ജനുവരി മുതല്‍ ചൈനയില്‍ നിന്നും പുറത്തുവിട്ട കണക്കു പ്രകാരം ഇതേറ്റവും കുറഞ്ഞ നിരക്കാണ്.

അതേ സമയം ദക്ഷിണ കൊറിയയില്‍ 600 പേര്‍ക്കു കൂടിയാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. കൊറിയ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ആണ് കണക്കുകള്‍ പുറത്തുവിട്ടത്. ഇതു പ്രകാരം 4812 പേര്‍ക്കാണ് ദക്ഷിണ കൊറിയയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഒപ്പം ഇറാനില്‍ 66 പേര്‍ക്കും ഇറ്റലിയില്‍ 52 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ നാലുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ അമേരിക്കയില്‍ കൊവിഡ് ബാധിച്ചുള്ള മരണം ആറായി.

ദല്‍ഹിയിലും തെലങ്കാനയിലും ആദ്യത്തെ കൊറോണ വൈറസ്(കോവിഡ് 19) കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തു വിട്ടത്.
ദല്‍ഹിയില്‍ കൊറോണ സ്ഥരീകരിച്ച രോഗി ഇറ്റലി വഴി യാത്ര ചെയ്തെന്നും തെലങ്കാനയില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തി ദുബായ് വഴിയും യാത്ര ചെയ്തിരുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here