gnn24x7

കാണാതായ വെടിയുണ്ടകളുടെ എണ്ണം സംബധിച്ച് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം തള്ളി ക്രൈംബ്രാഞ്ച്

0
213
gnn24x7

തിരുവനന്തപുരം: കാണാതായ വെടിയുണ്ടകളുടെ എണ്ണം സംബധിച്ച് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം ക്രൈംബ്രാഞ്ച് തള്ളി, കാണാതായത് 3609 വെടിയുണ്ടകള്‍ മാത്രമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.

95,000 വെടിയുണ്ടകള്‍ ചീഫ് സ്റ്റോറില്‍ നുന്നുള്ള രേഖയുമായി ഒത്ത് നോക്കിയാണ് എണ്ണം കണക്കാക്കിയത്.സിഎജി റിപ്പോര്‍ട്ടില്‍ 12,061 വെടിയുണ്ടകള്‍ കാണാനില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.

1996 ജനുവരി ഒന്ന് മുതല്‍ 2018 ഒക്ടോബര്‍ വരെയുള്ള രേഖകളുമായി ഒത്ത് നോക്കിയാണ് വെടിയുണ്ടകള്‍ പരിശോധിച്ചത്.ഈ പരിശോധനയുടെ കണ്ടെത്തല്‍ ആണ് 12,061 വെടിയുണ്ടകള്‍ നഷ്ട്മായതായി സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.
തോക്കുകള്‍ കാണാതായിട്ടില്ല എന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.660 രൈഫിളുകള്‍ കാണാന്‍ ഇല്ലെന്നായിരുന്നു സിഎജി കണ്ടെത്തല്‍ എന്നാല്‍ 647 എണ്ണം എസ്എപി ക്യാമ്പിലും 13 എണ്ണം മണിപ്പൂര്‍ പോലീസിന്‍റെ കൈവശം ഉണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

അതേസമയം സിഎജി റിപ്പോര്‍ട്ട്‌ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധം ആക്കുമ്പോഴും മുഖ്യമന്ത്രി ഡിജിപിയെ സംരക്ഷിക്കുന്ന നിലപാടില്‍ തന്നെയാണ്,വെടിയുണ്ടകള്‍ കാണാതായ സംഭവത്തിലും മറ്റ് സാമ്പത്തിക ക്രമക്കെടുകളില്‍ ഉയര്‍ന്ന ആരോപണങ്ങളിലും സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍,വെടിയുണ്ടകള്‍ കാണാതായത് അതീവ ഗുരുതരമായ സംഭവം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സമ്മതിക്കുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here