ഗോവ: ഇന്ത്യയുടെ ഓസ്കാർ എന്നറിയപ്പെടുന്ന ഗോവ-ഇന്ത്യൻ പനോരമ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ഇന്നലെ സമാപിച്ചു. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (ഐ.എഫ്.എഫ്.ഐ) 51-ാമത് വർഷത്തെ മേള കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടന്ന ആദ്യ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ആണ്.
കൊറോണ ആയതിനാൽ വലിയ ആഘോഷങ്ങൾ ഇല്ലാതെയാണ് സമാപന ദിവസം ഗോവയിൽ ഞായറാഴ്ച നടന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്തെ കഥ പറഞ്ഞ ” ഇന്റു ദ ഡാർക്ക്‌നെസ് ” സുവർണ്ണ ചകോരം അവാർഡ് നേടിയപ്പോൾ, സൂ-ചുവാൻ ലിയു, സോഫിയ സ്റ്റാഫിജ് എന്നിവർ മികച്ച അഭിനയത്തിനുള്ള ബഹുമതികൾ നേടി.
സമാപന ചടങ്ങിനിടെ, 51-ാമത് ഐ.എഫ്.എഫ്.ഐ ജൂറി ചെയർമാൻ പാബ്ലോ സീസർ ഈ വർഷത്തെ മത്സരത്തിലെ സിനിമകളെ മുക്തകണ്ഠം പ്രശംസിച്ചു. ചലച്ചിത്രോത്‌സവത്തിനായി തിരഞ്ഞെടുത്ത സിനിമകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിശാലവും വൈവിധ്യപൂർണ്ണവുമായ ആശയങ്ങളിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്, പ്രത്യേകിച്ചും വ്യക്തിഗത സ്വാതന്ത്ര്യങ്ങൾ, കുട്ടികളുടെ അവകാശങ്ങൾ, ഈ ലോകത്തിലെ എല്ലാ തരത്തിലുമുള്ള ജനങ്ങൾ, സ്ത്രീ ശാക്തീകരണം, ചില പ്രത്യേക കാര്യങ്ങളുടെ ഓർമ്മകൾ എന്നിവ പ്രതിഫലിപ്പിക്കുന്ന മികച്ച സിനിമകളായിരുന്നു ഉണ്ടായിരുന്നത്. ഉള്ളടക്കവും സൗന്ദര്യാത്മകമായ സിനിമകളെ കണ്ടെത്തിയ ഐഎഫ്‌എഫ്‌ഐക്ക് നന്ദി. ”സിസാർ ഒരു വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
Here is a look at the winners of 51st IFFI:
Golden Peacock Award – Into the Darkness
Silver Peacock Award for Best Actor – Male – Tzu-Chuan Liu, The Silent Forest
Silver Peacock Award for Best Actor – Female – Zofia Stafiej, I Never Cry
Silver Peacock Award for Best Director – Chen-Nien Ko, The Silent Forest
Best Debut Director Award – Cássio Pereira dos Santos, Valentina
Special Mention Award – Kripal Kalita, Bridge
Special Jury Award – Kamin Kalev, February
ICFT UNESCO Gandhi Award – Ameen Nayfeh’s 200 Meters
Indian Personality of the Year Award – Biswajit Chatterjee
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…
അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…