gnn24x7

” ഇൻ ടു ദി ഡാർക്ക്നസ് ” ന് സുവർണ്ണ ചകോരം

0
259
gnn24x7

ഗോവ: ഇന്ത്യയുടെ ഓസ്കാർ എന്നറിയപ്പെടുന്ന ഗോവ-ഇന്ത്യൻ പനോരമ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ഇന്നലെ സമാപിച്ചു. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (ഐ.എഫ്.എഫ്.ഐ) 51-ാമത് വർഷത്തെ മേള കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടന്ന ആദ്യ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ആണ്.

കൊറോണ ആയതിനാൽ വലിയ ആഘോഷങ്ങൾ ഇല്ലാതെയാണ് സമാപന ദിവസം ഗോവയിൽ ഞായറാഴ്ച നടന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്തെ കഥ പറഞ്ഞ ” ഇന്റു ദ ഡാർക്ക്‌നെസ് ” സുവർണ്ണ ചകോരം അവാർഡ് നേടിയപ്പോൾ, സൂ-ചുവാൻ ലിയു, സോഫിയ സ്റ്റാഫിജ് എന്നിവർ മികച്ച അഭിനയത്തിനുള്ള ബഹുമതികൾ നേടി.

സമാപന ചടങ്ങിനിടെ, 51-ാമത് ഐ.എഫ്.എഫ്.ഐ ജൂറി ചെയർമാൻ പാബ്ലോ സീസർ ഈ വർഷത്തെ മത്സരത്തിലെ സിനിമകളെ മുക്തകണ്ഠം പ്രശംസിച്ചു. ചലച്ചിത്രോത്‌സവത്തിനായി തിരഞ്ഞെടുത്ത സിനിമകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിശാലവും വൈവിധ്യപൂർണ്ണവുമായ ആശയങ്ങളിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്, പ്രത്യേകിച്ചും വ്യക്തിഗത സ്വാതന്ത്ര്യങ്ങൾ, കുട്ടികളുടെ അവകാശങ്ങൾ, ഈ ലോകത്തിലെ എല്ലാ തരത്തിലുമുള്ള ജനങ്ങൾ, സ്ത്രീ ശാക്തീകരണം, ചില പ്രത്യേക കാര്യങ്ങളുടെ ഓർമ്മകൾ എന്നിവ പ്രതിഫലിപ്പിക്കുന്ന മികച്ച സിനിമകളായിരുന്നു ഉണ്ടായിരുന്നത്. ഉള്ളടക്കവും സൗന്ദര്യാത്മകമായ സിനിമകളെ കണ്ടെത്തിയ ഐ‌എഫ്‌എഫ്‌ഐക്ക് നന്ദി. ”സിസാർ ഒരു വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

Here is a look at the winners of 51st IFFI:

Golden Peacock Award – Into the Darkness

Silver Peacock Award for Best Actor – Male – Tzu-Chuan Liu, The Silent Forest

Silver Peacock Award for Best Actor – Female – Zofia Stafiej, I Never Cry

Silver Peacock Award for Best Director – Chen-Nien Ko, The Silent Forest

Best Debut Director Award – Cássio Pereira dos Santos, Valentina

Special Mention Award – Kripal Kalita, Bridge

Special Jury Award – Kamin Kalev, February

ICFT UNESCO Gandhi Award – Ameen Nayfeh’s 200 Meters

Indian Personality of the Year Award – Biswajit Chatterjee

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here