കാഠ്മണ്ഡു/കിഷന്‍ഗഞ്ച്: നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്, പ്രധാനമന്ത്രി കെപി ശര്‍മ ഒലിയും പികെ ധഹലും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ രാജിവയ്ക്കണം എന്ന ആവശ്യം അംഗീകരിക്കാന്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി തയ്യാറായില്ല.
എന്നാല്‍ പാര്‍ട്ടി ജനറല്‍ കണ്‍വെന്‍ഷന്‍ വിളിക്കണമെന്ന കാര്യത്തില്‍ ഇരു നേതാക്കളും തമ്മില്‍ ധാരണയായെന്നാണ് വിവരം. അതേസമയം ഇക്കാര്യത്തില്‍ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
പാര്‍ട്ടിയേയും സര്‍ക്കാരിനെയും ഒരുപോലെ മുന്നോട്ട് നയിക്കണം എന്ന നിലപാടിലാണ് ഭരണ കക്ഷിയിലെ നേതാക്കള്‍
അതുകൊണ്ട് തന്നെ ഇപ്പോഴത്തെ തര്‍ക്കം നവംബറിലോ ഡിസംബറിലോ ചേരുന്ന നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി(Nepal Communist Party)യുടെ ജെനെറല്‍ കണ്‍വെന്‍ഷന്‍
വരെ നീണ്ടുപോകുന്നതിനും സാധ്യതയുണ്ട്, എന്നാല്‍ ജനറല്‍ കണ്‍വെന്‍ഷന്‍ വരെ പ്രധാനമന്ത്രി ഒലി രാജിവെയ്ക്കുകയും ഇല്ലെന്ന നിലപാടിലാണ്.
അതിനിടെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാളി പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരു ഇന്ത്യക്കാരന് പരിക്കേല്‍ക്കുകയും ചെയ്തു. ബീഹാറിലെ കിഷന്‍ ഗഞ്ചില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് നേരെയാണ് വെടിവെയ്പ്പുണ്ടായത്
ജിതേന്ദ്ര കുമാര്‍ സിംഗ്, അങ്കിത് കുമാര്‍ സിംഗ്, ഗുല്‍ഷന്‍ കുമാര്‍ സിംഗ്, എന്നീ ഗ്രാമീണര്‍ കാലികളെ തിരഞ്ഞാണ് നേപ്പാള്‍ അതിര്‍ത്തിയിലേക്ക് പോയത്. അതേസമയം വെടിവെയ്പ്പില്‍ പരിക്കേറ്റ ജിതേന്ദ്ര കുമാര്‍ സിംഗിന്‍റെ നില ഗുരുതരം ആണെന്നും നേപ്പാള്‍ പോലീസിനോട് സംസാരിച്ചെന്നും കാര്യങ്ങള്‍ സമാധാന പരമാണെന്നും കിഷന്‍ ഗഞ്ച് എസ്പി ആശിഷ് കുമാര്‍ പറഞ്ഞു. ജൂണില്‍ നേപ്പാള്‍ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരു ഇന്ത്യക്കാരന്‍ മരിയ്ക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…
യുകെ നമ്പറുകളിൽ നിന്നും വ്യാജ കോളുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, +44 എന്ന പ്രിഫിക്‌സ് ഉപയോഗിക്കുന്ന അജ്ഞാത…
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…