gnn24x7

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാളി പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരു ഇന്ത്യക്കാരന് പരിക്കേറ്റു

0
188
gnn24x7

കാഠ്മണ്ഡു/കിഷന്‍ഗഞ്ച്: നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്, പ്രധാനമന്ത്രി കെപി ശര്‍മ ഒലിയും പികെ ധഹലും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ രാജിവയ്ക്കണം എന്ന ആവശ്യം അംഗീകരിക്കാന്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി തയ്യാറായില്ല.

എന്നാല്‍ പാര്‍ട്ടി ജനറല്‍ കണ്‍വെന്‍ഷന്‍ വിളിക്കണമെന്ന കാര്യത്തില്‍ ഇരു നേതാക്കളും തമ്മില്‍ ധാരണയായെന്നാണ് വിവരം. അതേസമയം ഇക്കാര്യത്തില്‍ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

പാര്‍ട്ടിയേയും സര്‍ക്കാരിനെയും ഒരുപോലെ  മുന്നോട്ട് നയിക്കണം എന്ന നിലപാടിലാണ് ഭരണ കക്ഷിയിലെ നേതാക്കള്‍ 
അതുകൊണ്ട് തന്നെ ഇപ്പോഴത്തെ തര്‍ക്കം നവംബറിലോ ഡിസംബറിലോ ചേരുന്ന നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി(Nepal Communist Party)യുടെ ജെനെറല്‍ കണ്‍വെന്‍ഷന്‍
വരെ നീണ്ടുപോകുന്നതിനും സാധ്യതയുണ്ട്, എന്നാല്‍ ജനറല്‍ കണ്‍വെന്‍ഷന്‍ വരെ പ്രധാനമന്ത്രി ഒലി രാജിവെയ്ക്കുകയും ഇല്ലെന്ന നിലപാടിലാണ്.

അതിനിടെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാളി പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരു ഇന്ത്യക്കാരന് പരിക്കേല്‍ക്കുകയും ചെയ്തു. ബീഹാറിലെ കിഷന്‍ ഗഞ്ചില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് നേരെയാണ് വെടിവെയ്പ്പുണ്ടായത്

ജിതേന്ദ്ര കുമാര്‍ സിംഗ്, അങ്കിത് കുമാര്‍ സിംഗ്, ഗുല്‍ഷന്‍ കുമാര്‍ സിംഗ്, എന്നീ ഗ്രാമീണര്‍ കാലികളെ തിരഞ്ഞാണ് നേപ്പാള്‍ അതിര്‍ത്തിയിലേക്ക് പോയത്. അതേസമയം വെടിവെയ്പ്പില്‍ പരിക്കേറ്റ ജിതേന്ദ്ര കുമാര്‍ സിംഗിന്‍റെ  നില ഗുരുതരം ആണെന്നും നേപ്പാള്‍ പോലീസിനോട് സംസാരിച്ചെന്നും കാര്യങ്ങള്‍ സമാധാന പരമാണെന്നും കിഷന്‍ ഗഞ്ച് എസ്പി ആശിഷ് കുമാര്‍ പറഞ്ഞു. ജൂണില്‍ നേപ്പാള്‍ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരു ഇന്ത്യക്കാരന്‍ മരിയ്ക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here