ധാക്ക: ബംഗ്ലാദേശ് രാഷ്ട്ര പിതാവ ഷെയ്ഖ് മുജിബുൾ റഹ്മാനെ കൊലപ്പെടുത്തിയ പ്രതിയെ ബംഗ്ലാദേശ് തൂക്കിക്കൊന്നു.
മുന്‍ സൈനിക ഓഫീസറായിരുന്ന അബ്ദുള്‍ മജീദിനെയാണ് തൂക്കിക്കൊന്നത്. ശിക്ഷ നടക്കുന്നത് കൊലപാതകം നടന്ന് 45 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.
ഇന്ന് പുലര്‍ച്ചെ ഇയാളെ തൂക്കിലേറ്റിയതായി ജയില്‍ അധികൃതര്‍ അറിയിച്ചു. മാത്രമല്ല തൂക്കിലേറ്റുന്നതിന് മുൻപ് കുടുംബാംഗങ്ങളെ കാണാൻ പ്രതിക്ക് അവസരം നല്കിയതായും അധികൃതർ പറഞ്ഞു.
ഇയാളുടെ മൃതദേഹം ഭോളയിലെ ഗ്രാമത്തിലേക്ക് അയക്കും. 1975 ലാണ് സൈനിക ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയെ തുടര്‍ന്ന മുജീബുള്‍ റഫ്മാന്‍ കുടുബത്തോടൊപ്പം കൊല്ലപ്പെട്ടത്.
കേസിന്റെ വിചാരണ 1997 ലാണ് ആരംഭിച്ചത്. കേസില്‍ കുറ്റക്കാരെന്ന് തെളിഞ്ഞ 12 സൈനികരെ സുപ്രീംകോടതി നേരത്തെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
2010 ല്‍ അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കുകയും ചെയ്തു. കേസിലെ ഒരു പ്രതി സിംബാബ്വേയില്‍ വെച്ച് മരിച്ചിരുന്നു. പിടികിട്ടാപ്പുള്ളിയായ മജീദിനെ കഴിഞ്ഞ ആഴ്ചയാണ് പൊലീസ് അറസ്റ്റുചെയ്തത്.
പിടികിട്ടാനുള്ള 5 പ്രതികളിൽ ഒരാൾ യുഎസിലും ഒരാൾ കാനഡയിലുമാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…
മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…