gnn24x7

ബംഗ്ലാദേശ് രാഷ്ട്ര പിതാവ ഷെയ്ഖ് മുജിബുൾ റഹ്മാനെ കൊലപ്പെടുത്തിയ പ്രതിയെ ബംഗ്ലാദേശ് തൂക്കിക്കൊന്നു

0
208
gnn24x7

ധാക്ക: ബംഗ്ലാദേശ് രാഷ്ട്ര പിതാവ ഷെയ്ഖ് മുജിബുൾ റഹ്മാനെ കൊലപ്പെടുത്തിയ പ്രതിയെ ബംഗ്ലാദേശ് തൂക്കിക്കൊന്നു.

മുന്‍ സൈനിക ഓഫീസറായിരുന്ന അബ്ദുള്‍ മജീദിനെയാണ് തൂക്കിക്കൊന്നത്. ശിക്ഷ നടക്കുന്നത്  കൊലപാതകം നടന്ന് 45 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.  

ഇന്ന് പുലര്‍ച്ചെ ഇയാളെ തൂക്കിലേറ്റിയതായി ജയില്‍ അധികൃതര്‍ അറിയിച്ചു.  മാത്രമല്ല തൂക്കിലേറ്റുന്നതിന് മുൻപ് കുടുംബാംഗങ്ങളെ കാണാൻ പ്രതിക്ക് അവസരം നല്കിയതായും അധികൃതർ പറഞ്ഞു. 

ഇയാളുടെ മൃതദേഹം ഭോളയിലെ ഗ്രാമത്തിലേക്ക് അയക്കും.  1975 ലാണ് സൈനിക ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയെ തുടര്‍ന്ന മുജീബുള്‍ റഫ്മാന്‍ കുടുബത്തോടൊപ്പം കൊല്ലപ്പെട്ടത്.  

കേസിന്റെ വിചാരണ 1997 ലാണ് ആരംഭിച്ചത്.  കേസില്‍ കുറ്റക്കാരെന്ന് തെളിഞ്ഞ 12 സൈനികരെ സുപ്രീംകോടതി നേരത്തെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.  

2010 ല്‍ അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കുകയും ചെയ്തു. കേസിലെ ഒരു പ്രതി സിംബാബ്വേയില്‍ വെച്ച് മരിച്ചിരുന്നു.  പിടികിട്ടാപ്പുള്ളിയായ മജീദിനെ കഴിഞ്ഞ ആഴ്ചയാണ് പൊലീസ് അറസ്റ്റുചെയ്തത്.  

പിടികിട്ടാനുള്ള 5 പ്രതികളിൽ ഒരാൾ യുഎസിലും ഒരാൾ കാനഡയിലുമാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here