തിരുവനന്തപുരം: കേരളത്തിലെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങ കുറച്ചു മുന്‍പ് സമഗ്രമായ മാറ്റങ്ങളോടെ പുനര്‍നിര്‍ണ്ണയം ചെയ്തതായിരുന്നു. ഇപ്പോള്‍ വീണ്ടും ചട്ടങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. മുന്‍് ചെറു വീടുകളുടെ നിമ്മാണത്തില്‍ നിര്‍ബന്ധമായും മഴവെള്ള സംഭരണി വേണമെന്ന് നിര്‍ബന്ധം ആക്കിയിരുന്നു. എന്നാല്‍ ചെറു വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ മഴവെള്ള സംഭരണി വേണമെന്ന നിര്‍ബന്ധന ഒഴിവാക്കിക്കൊണ്ട് പുതിയ നിലവിലുള്ള കെട്ടിടനിര്‍മ്മാണ ചട്ടം ഭേദഗതി ചെയ്തു.
പുതിയ ചട്ടപ്രകാരം 5 സെന്റില്‍ താഴെ നിര്‍മ്മിക്കുന്ന വീടുകള്‍ക്കോ കെട്ടിടങ്ങള്‍ക്കോ മഴവെള്ള സംഭരണി ആവശ്യമില്ല. 2019 ലായിരുന്നു അവസാനമായി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ മാറ്റിയിരുന്നത്. ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വീണ്ടും ഇത് ഭേതഗതി ചെയ്തത്. അതുപോലെ കെട്ടിട നിര്‍മ്മാണത്തില്‍ സെറ്റ് ബാക്ക് വ്യവസ്ഥയും പുനഃസ്ഥാപിച്ചിട്ടുണ്ട്. അതുപ്രകാരം ശരാശരി സെറ്റ്ബാക്ക് നല്‍കി കെട്ടിടം നിര്‍മ്മിക്കാനുമുള്ള അനുമതിയും ലഭിക്കും.
4000 ചതുരശ്രമീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്ക് 10 മീറ്റര്‍ വീതിയില്‍ റോഡുവേണമെന്ന നിര്‍ബന്ധനയും പുതിയ ചട്ടപ്രകാര ഒഴിവായി. 6000 ചതുരശ്രമീറ്റര്‍വരെ വലുപ്പമുള്ള കെട്ടിടങ്ങള്‍ക്ക് 5 മീറ്റര്‍, ആറായിരത്തിന് മുകളിലുള്ളതിന് ആറുമീറ്റര്‍, 18,000 സ്‌ക്വയര്‍ മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള സ്ഥാപനങ്ങള്‍ക്ക് എട്ടുമീറ്റര്‍ എന്നീ തോതില്‍ മതിയാവും. അതേസമയം ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസ്, ഓഡിറ്റോറിയം തുടങ്ങിയവയ്ക്ക് എട്ടുമീറ്റര്‍ റോഡ് മതിയാവും.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…