gnn24x7

കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഭേദഗതി: ചെറുവീടുകള്‍ക്ക് മഴവെള്ളസംഭരണി വേണ്ട

0
273
gnn24x7

തിരുവനന്തപുരം: കേരളത്തിലെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങ കുറച്ചു മുന്‍പ് സമഗ്രമായ മാറ്റങ്ങളോടെ പുനര്‍നിര്‍ണ്ണയം ചെയ്തതായിരുന്നു. ഇപ്പോള്‍ വീണ്ടും ചട്ടങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. മുന്‍് ചെറു വീടുകളുടെ നിമ്മാണത്തില്‍ നിര്‍ബന്ധമായും മഴവെള്ള സംഭരണി വേണമെന്ന് നിര്‍ബന്ധം ആക്കിയിരുന്നു. എന്നാല്‍ ചെറു വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ മഴവെള്ള സംഭരണി വേണമെന്ന നിര്‍ബന്ധന ഒഴിവാക്കിക്കൊണ്ട് പുതിയ നിലവിലുള്ള കെട്ടിടനിര്‍മ്മാണ ചട്ടം ഭേദഗതി ചെയ്തു.

പുതിയ ചട്ടപ്രകാരം 5 സെന്റില്‍ താഴെ നിര്‍മ്മിക്കുന്ന വീടുകള്‍ക്കോ കെട്ടിടങ്ങള്‍ക്കോ മഴവെള്ള സംഭരണി ആവശ്യമില്ല. 2019 ലായിരുന്നു അവസാനമായി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ മാറ്റിയിരുന്നത്. ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വീണ്ടും ഇത് ഭേതഗതി ചെയ്തത്. അതുപോലെ കെട്ടിട നിര്‍മ്മാണത്തില്‍ സെറ്റ് ബാക്ക് വ്യവസ്ഥയും പുനഃസ്ഥാപിച്ചിട്ടുണ്ട്. അതുപ്രകാരം ശരാശരി സെറ്റ്ബാക്ക് നല്‍കി കെട്ടിടം നിര്‍മ്മിക്കാനുമുള്ള അനുമതിയും ലഭിക്കും.

4000 ചതുരശ്രമീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്ക് 10 മീറ്റര്‍ വീതിയില്‍ റോഡുവേണമെന്ന നിര്‍ബന്ധനയും പുതിയ ചട്ടപ്രകാര ഒഴിവായി. 6000 ചതുരശ്രമീറ്റര്‍വരെ വലുപ്പമുള്ള കെട്ടിടങ്ങള്‍ക്ക് 5 മീറ്റര്‍, ആറായിരത്തിന് മുകളിലുള്ളതിന് ആറുമീറ്റര്‍, 18,000 സ്‌ക്വയര്‍ മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള സ്ഥാപനങ്ങള്‍ക്ക് എട്ടുമീറ്റര്‍ എന്നീ തോതില്‍ മതിയാവും. അതേസമയം ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസ്, ഓഡിറ്റോറിയം തുടങ്ങിയവയ്ക്ക് എട്ടുമീറ്റര്‍ റോഡ് മതിയാവും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here