കൊച്ചി: പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയായ സി.പി.ഐ.എം നേതാവ് എ.എം അന്‍വര്‍ കീഴടങ്ങി. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമാണ് കീഴടങ്ങിയ അന്‍വര്‍. ഇയാളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
ഇന്ന് ഉച്ചയോടെയാണ് അന്‍വര്‍ കമ്മീഷണര്‍ ഓഫീസില്‍ ഹാജരായത്. തുടര്‍ന്ന് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി. അന്‍വറിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഇയാളെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.
പത്തര ലക്ഷം രൂപയാണ് അന്‍വര്‍ തട്ടിയെടുത്തത്. അന്‍വറിന്റെ ഭാര്യ കേസില്‍ നാലാം പ്രതിയാണ്.
പ്രളയ തട്ടിപ്പുകേസില്‍ മാര്‍ച്ച് മാസം ആദ്യം മറ്റൊരു സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി നേതാവും ഭാര്യയും അറസ്റ്റിലായിരുന്നു. പാര്‍ട്ടി നേതാവായ നിധിനും ഷിന്റോയുമാണ് അറസ്റ്റിലായത്. ഇതിന് ശേഷം അന്‍വര്‍ ഒളിവിലായിരുന്നു.
ഇതേതുടര്‍ന്ന് അന്‍വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ഹൈക്കോടതി ജാമ്യം തള്ളുകയും ചെയ്തു.
എന്നാല്‍ അന്‍വറിന്റെ ഭാര്യയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്‍വറിന്റെ ഭാര്യയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് ഹരജി നല്‍കിയിട്ടുണ്ട്.
അന്‍വറിന്റെ തട്ടിപ്പോടു കൂടിയാണ് പ്രളയഫണ്ട് തട്ടിപ്പ് കേസ് പുറത്തു വരുന്നത്. സി.പി.ഐ.എം നിയന്ത്രണത്തിലുള്ള അയ്യനാട് സഹകരണ ബാങ്കില്‍ അന്‍വറിന്റെ അക്കൗണ്ടിലേക്ക് വന്നത് 10.54 ലക്ഷം രൂപയാണ്.
രണ്ടു ഘട്ടമായി പണം പിന്‍വലിക്കാനെത്തിയ സാഹചര്യത്തില്‍ മാനേജര്‍ക്ക് സംശയം തോന്നയിതോടെയാണ് കലക്ട്രേറ്റ് ജീവനക്കാര്‍ ഉള്‍പ്പെട്ട തട്ടിപ്പ് പുറത്തു വരുന്നത്.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…