Kerala

മുഖ്യമന്ത്രിക്കെതിരെ സ്വപ്നയുടെ രഹസ്യമൊഴി ഇഡി സുപ്രീംകോടതിക്കു കൈമാറും

ന്യൂഡൽഹി നയതന്ത്രസ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും എതിരെ നൽകിയ രഹസ്യമൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിക്കു കൈമാറും.സ്വർണക്കടത്തുകേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും പൊലീസും ശ്രമം നടത്തുന്നുവെന്നു ചൂണ്ടിക്കാട്ടി കേസിന്റെ തുടർവിചാരണ എറണാകുളത്തെ പ്രത്യേക കോടതിയിൽ നിന്നു ബെംഗളൂരുവിലെ സമാന കോടതിയിലേക്ക് മാറ്റണമെന്ന ഹർജിയിലാണ് ഇഡി സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്.

കേസിലെ മൂന്നാം പ്രതി സന്ദീപ് നായരെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും നാലാം പ്രതിയുമായ എം.ശിവശങ്കർ സ്വാധീനിച്ചതായും ഇഡി കോടതിയെ അറിയിച്ചു. സ്വപ്നയുടെ മൊഴി പരസ്യമാക്കില്ല. മുദ്രവച്ച കവറിലാകും മൊഴി കോടതിയിൽ സമർപ്പിക്കുക. ജൂൺ 6, 7 തീയതികളിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയത്. രഹസ്യമൊഴിയുടെ പകർപ്പ് ഇഡി നേരത്തേ പരിശോധിച്ചിരുന്നു.

Newsdesk

Recent Posts

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

3 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

6 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

11 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

16 hours ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

17 hours ago

അലബാമയിൽ കടുത്ത ജാഗ്രത; ‘ഏറ്റവും പകർച്ചവ്യാധിയുള്ള’ അഞ്ചാംപനി രോഗം പടരുന്നു

അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…

18 hours ago