Categories: Kerala

ജി.എസ്.ടി. നഷ്ടപരിഹാരമായി കേരളത്തിന് 2440 കോടിരൂപ കേന്ദ്രം അനുവദിച്ചു

തിരുവനന്തപുരം: ജി.എസ്.ടി. നഷ്ടപരിഹാരമായി കേരളത്തിന് 2440 കോടിരൂപ കേന്ദ്രം അനുവദിച്ചു. കഴിഞ്ഞ ഡിസംബർമുതൽ ഈവർഷം ഫെബ്രുവരിവരെയുള്ള കുടിശ്ശികയിൽ ശേഷിച്ചതാണ് അനുവദിച്ചത്.എന്നാൽ കേരളത്തിന് ആയിരംകോടി രൂപകൂടി ബാക്കിയുണ്ടെന്ന് സംസ്ഥാന ധനവകുപ്പ് പറഞ്ഞു.

കോവിഡ് രോഗവ്യാപനത്തോടെ സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതി തകർന്നതിനാലാണ് കുടിശ്ശിക അനുവദിക്കാൻ കേന്ദ്രം തയ്യാറായത്.36,400 കോടിരൂപയാണ് ഇത്തവണ സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം അനുവദിച്ചത്. ഇതോടെ കഴിഞ്ഞ സാമ്പത്തികവർഷത്തെ കുടിശ്ശിക മുഴുവൻ നൽകിയതായി കേന്ദ്രം അറിയിച്ചു. ജി.എസ്.ടി. നടപ്പാക്കുമ്പോൾ, 2014-15ൽ ലഭിച്ചതിനെക്കാൾ 14 ശതമാനം അധികം നികുതിവരുമാനം സംസ്ഥാനങ്ങൾക്ക് ലഭിക്കണം. അല്ലെങ്കിൽ കേന്ദ്രം നഷ്ടപരിഹാരം നൽകണം. നിയമപ്രകാരം രണ്ടുമാസത്തിലൊരിക്കലാണ് നഷ്ടപരിഹാരം നൽകേണ്ടത്. എന്നാൽ കഴിഞ്ഞ സാമ്പത്തികവർഷം മുതൽ നഷ്ടപരിഹാരം സമയത്ത് നൽകിയിരുന്നില്ല. ഇതിനെതിരേ സംസ്ഥാനങ്ങൾ പ്രതിഷേധിച്ചിരുന്നു.

മാർച്ച് അവസാനംമുതൽ രാജ്യം ലോക്ഡൗണിലാണ്. സംസ്ഥാനങ്ങൾക്ക് ഇക്കാലത്ത് വൻ നികുതി നഷ്ടമുണ്ടായി. കേരളത്തിന് ഏപ്രിൽ, മേയ് മാസങ്ങളിൽമാത്രം മുൻവർഷത്തെക്കാൾ 2401 കോടിരൂപയുടെ കുറവുണ്ടായി. ഈ കുറവ്‌ പരിഹരിക്കാനും നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാനുമായി വൻതുക കേന്ദ്രം ചെലവിടേണ്ടിവരും. ചില സാധനങ്ങൾക്കുമേൽ ചുമത്തുന്ന സെസിൽനിന്നാണ് കേന്ദ്രം നഷ്ടപരിഹാരത്തിനുള്ള പണം കണ്ടെത്തുന്നത്. ഈ സെസിൽനിന്ന് ഇപ്പോൾ കിട്ടുന്ന തുക നഷ്ടപരിഹാരം നൽകാൻ അപര്യാപ്തമാണെന്നാണ് കേന്ദ്രനിലപാട്. നഷ്ടപരിഹാരസംവിധാനം ഇപ്പോൾ പ്രതിസന്ധിയിലാണ്. മൂന്നുമാസത്തിനുശേഷം ഈ മാസം 12-ന് ജി.എസ്.ടി. കൗൺസിൽ ചേരുന്നുണ്ട്. വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം. സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരത്തെപ്പറ്റി യോഗം ചർച്ചചെയ്യും.

Newsdesk

Recent Posts

ലൈംഗിക പീഡന പരാതി; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

ലൈം​ഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. യുവനടിയുടെ പീഡന പരാതിയെ തുടർന്നാണ് അറസ്റ്റ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇടുക്കി…

8 hours ago

അയർലണ്ടിലെ ആദ്യ വനിതാ ക്രിക്കറ്റ്‌ ലീഗുമായി Clare Hurricanes

Clare Hurricanes ക്രിക്കറ്റ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന, അയർലണ്ടിലെ ആദ്യ വനിതാ ക്രിക്കറ്റ്‌ മാമാ ങ്കം Ladies Premier League…

8 hours ago

ഇന്ദിര കവിരാജൻ ലോസ് ആഞ്ചലസിൽ അന്തരിച്ചു

ലോസ് ആഞ്ചലസ്: ഡോ. കവിരാജന്റെ ധർമ്മപത്നി ശ്രീമതി. ഇന്ദിര കവിരാജൻ നിര്യാതയായി. 1965 മുതൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ താമസിച്ചുവരികയായിരുന്നു.…

10 hours ago

ഇന്ദ്രജാലവും അമാനുഷികത്വവും സമ്മാനിക്കുന്ന കത്തനാർ ഒഫീഷ്യൽ ട്രയിലർ എത്തി

ഗോകുലം മൂവീൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ…

11 hours ago

ബിഷപ്പ് റോബർട്ട് പ്രൈസ് ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് പള്ളിയിൽ ഓശാന ഞായർ ശുശ്രൂഷ നിർവഹിച്ചു

ഫാർമേഴ്‌സ് ബ്രാഞ്ച്(ഡാളസ്): എപ്പിസ്കോപ്പൽ ഡയസീസ്‌ ഓഫ് ഡാളസിന്റെ എട്ടാമത് ബിഷപ്പായി ചുമതലയേറ്റ ബിഷപ്പ് റോബർട്ട് പ്രൈസ് ഓശാന ഞായറാഴ്ച നടന്ന…

11 hours ago

ടെക്സാസിൽ വാഹനപരിശോധനയ്ക്കിടെ 20 പൗണ്ട് കൊക്കെയ്ൻ പിടികൂടി

ടെക്സാസ് :ടെക്സാസിലെ പാൻഹാൻഡിലിന് സമീപം നടത്തിയ വാഹനപരിശോധനയ്ക്കിടെ കാറിന്റെ ഡാഷ്‌ബോർഡിൽ ഒളിപ്പിച്ച നിലയിൽ 20 പൗണ്ട് (ഏകദേശം 9 കിലോ)…

11 hours ago