Kerala

നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എ സുരേശൻ രാജിവെച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എ സുരേശൻ സ്ഥാനമൊഴിഞ്ഞു. ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടിയെ പ്രതിനിധീകരിച്ച് കേരള സർക്കാർ നിയോഗിച്ച എ സുരേശൻ തിങ്കളാഴ്ച രാജിക്കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചതായും പറയുന്നു.

രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല. നടിയെ ആക്രമിച്ച കേസിൽ വിചാരണ ഇന്ന് പുനഃരാരംഭിക്കാനിരിക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടർ രാജിവക്കുന്നത്. ഇതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് 26ലേക്ക് മാറ്റി. കേസിൽ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടിയും സർക്കാരും ഹൈക്കോടതിയെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല.

Newsdesk

Recent Posts

ECB പലിശ നിരക്ക് ഇത്തവണ ഉയർത്തിയേക്കില്ല; സെപ്റ്റംബറിൽ വർധനവിന് സാധ്യത

യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ (ECB) ജൂലൈ 23-ലെ ധനനയ യോഗത്തിൽ പലിശനിരക്കിൽ മാറ്റമുണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെയും ധനവിപണിയുടെയും പൊതുവായ വിലയിരുത്തൽ.…

7 mins ago

‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2026’ ഓഗസ്റ്റ് 14,15,16 തിയതികളിൽ നടത്തപ്പെടും

ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ…

19 hours ago

വ്യാജ റിക്രൂട്ട്മെന്റ് ക്യാമ്പെയ്‌നുകൾ വ്യാപകം; തൊഴിലന്വേഷകർക്ക് ഗാർഡയുടെ മുന്നറിയിപ്പ്

അയർലണ്ടിൽ ജോലി അന്വേഷിക്കുന്നവരെ ലക്ഷ്യമിട്ട് നടക്കുന്ന റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസുകൾ വർധിക്കുന്നതായി ഗാർഡ നാഷണൽ ഇക്കണോമിക് ക്രൈം ബ്യൂറോ (GNECB) മുന്നറിയിപ്പ് നൽകി. വ്യാജ ജോലി…

20 hours ago

ബ്രേ എയർ ഷോ ഓഗസ്റ്റ് 1ന്; അയർലണ്ടിലെ ഏറ്റവും വലിയ എയർ ഷോ

അയർലണ്ടിലെ ഏറ്റവും ജനപ്രീതിയാർജിച്ച പരിപാടികളിലൊന്നായ Bray Air Show അടുത്ത ഓഗസ്റ്റ് 1-ന് (ശനിയാഴ്ച) ബ്രേ സീഫ്രണ്ടിൽ (Bray Seafront)…

21 hours ago

ഇ-സ്കൂട്ടറുകൾക്ക് കടുത്ത നിയന്ത്രണം; 18 വയസ്സിൽ താഴെയുള്ളവർക്ക് വിലക്ക്, ഹെൽമറ്റും ഹൈ-വിഴ് ജാക്കറ്റും നിർബന്ധം

അയർലണ്ടിൽ ഇ-സ്കൂട്ടറുകളുടെ ഉപയോഗത്തിന് കൂടുതൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. കുട്ടികളിൽ ഇ-സ്കൂട്ടർ അപകടങ്ങൾ വർധിക്കുകയും ഗുരുതര പരിക്കുകളും…

23 hours ago

വേനൽക്കാലത്ത് വീടുകളിലും തീപിടിത്ത ഭീഷണി; ബാർബിക്യൂ, ലിഥിയം ബാറ്ററികൾ, മൊബൈൽ ചാർജിംഗ് എന്നിവയിൽ ജാഗ്രത വേണമെന്ന് ഫയർ സർവീസ്

അയർലണ്ടിൽ തുടരുന്ന ചൂടും വരണ്ട കാലാവസ്ഥയും കാട്ടുതീയുടെ സാധ്യത വർധിപ്പിക്കുന്നതിനൊപ്പം വീടുകളിലെ തീപിടിത്ത അപകടങ്ങളും ഉയർത്തുന്നതായി ഫയർ സുരക്ഷാ അധികൃതർ…

2 days ago