ഷാർജ : വിദ്യാർഥികൾക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമല്ലെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി. എന്നാൽ സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കാനിരിക്കെ 12 വയസ്സും അതിന് മുകളിലുമുള്ള വിദ്യാർഥികൾ കോവിഡ് നെഗറ്റീവ് പരിശോധനാഫലം നിർബന്ധമായും ഹാജരാക്കേണ്ടതുണ്ട്. സ്കൂൾ ജീവനക്കാർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം. കൂടാതെ, ആർ.ടി.പി.സി.ആർ. പരിശോധനാഫലവും സ്കൂൾ തുറക്കുന്ന വേളയിൽ ഹാജരാക്കണം. വാക്സിൻ സ്വീകരിക്കാനാവാത്ത ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ യു.എ.ഇ.യിലെ ഔദ്യോഗിക അധികാരികൾ നൽകുന്ന ഇളവ് സംബന്ധമായ റിപ്പോർട്ട് ഹാജരാക്കണം. മാത്രമല്ല, എല്ലാ ആഴ്ചയിലും ആർ.ടി.പി.സി.ആർ. പരിശോധന നടത്തുകയും വേണം.
സ്കൂളുകളിൽ പോകുന്നതിന് 16 വയസ്സും അതിൽ കൂടുതലുമുള്ള എല്ലാ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും കോവിഡ് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന് യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. കോവിഡ് പ്രതിരോധമെന്നനിലയിൽ കുട്ടികളെ വാക്സിനെടുക്കാൻ പ്രോത്സാഹിപ്പിക്കണമെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി അതോറിറ്റി രക്ഷിതാക്കളോട് അഭ്യർഥിച്ചിട്ടുണ്ട്.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…