gnn24x7

വിദ്യാർഥികൾക്ക് വാക്‌സിനേഷൻ നിർബന്ധമല്ലെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി

0
337
gnn24x7

ഷാർജ : വിദ്യാർഥികൾക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമല്ലെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി. എന്നാൽ സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കാനിരിക്കെ 12 വയസ്സും അതിന് മുകളിലുമുള്ള വിദ്യാർഥികൾ കോവിഡ് നെഗറ്റീവ് പരിശോധനാഫലം നിർബന്ധമായും ഹാജരാക്കേണ്ടതുണ്ട്. സ്കൂൾ ജീവനക്കാർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം. കൂടാതെ, ആർ.ടി.പി.സി.ആർ. പരിശോധനാഫലവും സ്കൂൾ തുറക്കുന്ന വേളയിൽ ഹാജരാക്കണം. വാക്സിൻ സ്വീകരിക്കാനാവാത്ത ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ യു.എ.ഇ.യിലെ ഔദ്യോഗിക അധികാരികൾ നൽകുന്ന ഇളവ് സംബന്ധമായ റിപ്പോർട്ട് ഹാജരാക്കണം. മാത്രമല്ല, എല്ലാ ആഴ്ചയിലും ആർ.ടി.പി.സി.ആർ. പരിശോധന നടത്തുകയും വേണം.

സ്കൂളുകളിൽ പോകുന്നതിന് 16 വയസ്സും അതിൽ കൂടുതലുമുള്ള എല്ലാ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും കോവിഡ് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന് യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. കോവിഡ് പ്രതിരോധമെന്നനിലയിൽ കുട്ടികളെ വാക്സിനെടുക്കാൻ പ്രോത്സാഹിപ്പിക്കണമെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി അതോറിറ്റി രക്ഷിതാക്കളോട് അഭ്യർഥിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here