തിരുവനന്തപുരം: ബഹിഷ്കരണ വിവാദങ്ങൾക്കിടെ സിൽവർ ലൈൻ സംവാദം ആരംഭിച്ചു. തിരുവനന്തപുരത്തെ താജ് വിവാന്ത ഹോട്ടലിലാണ് സംവാദം. ക്ഷണിക്കപ്പെട്ട ആറ് പേരിൽ നാലുപേർ മാത്രമാണ് സംവാദത്തിൽ പങ്കെടുക്കുന്നത്. വിമർശകരിൽ ആർവിജി മേനോൻ മാത്രമാണ് സംവാദത്തിലുള്ളത്. പരിപാടിയിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കും സംസാരിക്കാനുള്ള അവസരമുണ്ട്.
വിമർശിക്കുന്നവരുടെ പാനലിലുള്ള രണ്ട് പേർ പിന്മാറിയെങ്കിലും സംവാദം നിശ്ചയിച്ച പ്രകാരം തന്നെ കെ-റെയിൽ നടത്തുകയായിരുന്നു. പ്രൊഫ. മോഹൻ എ. മേനോനാണ് മോഡറേറ്റർ. ഓരോരുത്തർക്കും 15 മിനിറ്റാണ് സംസാരിക്കാനുള്ള അവസരം.
പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമായ മൂന്നുവീതം വിദഗ്ധരാണ് നേരത്തെ സംവാദത്തില്‍ നിശ്ചയിച്ചിരുന്നത്. എതിര്‍ക്കുന്നവരില്‍ അലോക് കുമാര്‍ വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറി. ജോസഫ് സി. മാത്യുവിനെ സര്‍ക്കാര്‍ നേരത്തേ ഒഴിവാക്കിയിരുന്നു.
പദ്ധതിയെ അനുകൂലിക്കുന്ന മൂന്നുപേരും എതിര്‍ക്കുന്ന ആര്‍.വി.ജി. മേനോനാനും മാത്രമാണ് ഇപ്പോള്‍ സംവാദത്തിലുള്ളത്. സര്‍ക്കാര്‍ നിശ്ചയിച്ച സംവാദം കെ-റെയില്‍ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നുള്ള പിന്മാറിയവരുടെ ആരോപണത്തെ കുറിച്ച് കെ-റെയില്‍ പ്രതികരിച്ചിട്ടില്ല. പകരം, സംവാദ പാനലില്‍ ഉള്‍പ്പെട്ടവരെ പരിചയപ്പെടുത്തി സാമൂഹികമാധ്യമ പേജില്‍ കെ-റെയില്‍ നല്‍കിയ കുറിപ്പില്‍ ഇവരെ ഉള്‍പ്പെടുത്തിയില്ല.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…