മോസ്‌കോ: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് ലോക്കോമോട്ടിവ് മോസ്‌കോയുടെ ജര്‍മന്‍ പരിശീലകന്‍ മാര്‍ക്കുസ് ജിസ്‌ഡോള്‍ സ്ഥാനം രാജിവെച്ചു. ഒരു നേതാവു തന്നെ യുദ്ധത്തിന് കാരണക്കാരനായ രാജ്യത്ത് തുടരാനാവില്ലെന്ന് ജര്‍മന്‍ പത്രം ബില്‍ഡിന് അനുവദിച്ച അഭിമുഖത്തില്‍ 52-കാരനായ ജിസ്‌ഡോള്‍ പറഞ്ഞു. എന്നാല്‍ ജിസ്‌ഡോളിനെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയതാണെന്നാണ് ക്ലബ്ബിന്റെ പ്രസ്താവന.
കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിങ്ങള്‍ ഒരു ജനതയെ പീഡിപ്പിക്കാന്‍ ഉത്തരവിടുമ്പോള്‍ ഇങ്ങ് മോസ്‌കോയിലെ പരിശീലന മൈതാനത്ത് നില്‍ക്കാനും കളിക്കാരെ പരിശീലിപ്പിക്കാനും പ്രൊഫഷണലിസം ആവശ്യപ്പെടാനും എനിക്ക് സാധിക്കില്ല. ഇത് തീര്‍ത്തും എന്റെ വ്യക്തിപരമായ തീരുമാനമാണ്, എനിക്ക് അത് പൂര്‍ണ്ണമായും ബോധ്യമുണ്ട്.” – ജിസ്‌ഡോള്‍ വ്യക്തമാക്കി.
റഷ്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമുകളെയും റഷ്യന്‍ ക്ലബ്ബുകളെയും ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയായ യുവേഫയുടെയും വിലക്കുണ്ട്. ഈ ടീമുകള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല. ഇതിനു പിന്നാലെയാണ് ജിസ്‌ഡോള്‍ റഷ്യന്‍ ക്ലബ്ബിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…