gnn24x7

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് പരിശീലകന്‍ രാജിവെച്ചു

0
435
gnn24x7

മോസ്‌കോ: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് ലോക്കോമോട്ടിവ് മോസ്‌കോയുടെ ജര്‍മന്‍ പരിശീലകന്‍ മാര്‍ക്കുസ് ജിസ്‌ഡോള്‍ സ്ഥാനം രാജിവെച്ചു. ഒരു നേതാവു തന്നെ യുദ്ധത്തിന് കാരണക്കാരനായ രാജ്യത്ത് തുടരാനാവില്ലെന്ന് ജര്‍മന്‍ പത്രം ബില്‍ഡിന് അനുവദിച്ച അഭിമുഖത്തില്‍ 52-കാരനായ ജിസ്‌ഡോള്‍ പറഞ്ഞു. എന്നാല്‍ ജിസ്‌ഡോളിനെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയതാണെന്നാണ് ക്ലബ്ബിന്റെ പ്രസ്താവന.

കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിങ്ങള്‍ ഒരു ജനതയെ പീഡിപ്പിക്കാന്‍ ഉത്തരവിടുമ്പോള്‍ ഇങ്ങ് മോസ്‌കോയിലെ പരിശീലന മൈതാനത്ത് നില്‍ക്കാനും കളിക്കാരെ പരിശീലിപ്പിക്കാനും പ്രൊഫഷണലിസം ആവശ്യപ്പെടാനും എനിക്ക് സാധിക്കില്ല. ഇത് തീര്‍ത്തും എന്റെ വ്യക്തിപരമായ തീരുമാനമാണ്, എനിക്ക് അത് പൂര്‍ണ്ണമായും ബോധ്യമുണ്ട്.” – ജിസ്‌ഡോള്‍ വ്യക്തമാക്കി.

റഷ്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമുകളെയും റഷ്യന്‍ ക്ലബ്ബുകളെയും ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയായ യുവേഫയുടെയും വിലക്കുണ്ട്. ഈ ടീമുകള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല. ഇതിനു പിന്നാലെയാണ് ജിസ്‌ഡോള്‍ റഷ്യന്‍ ക്ലബ്ബിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here