gnn24x7

യുക്രെയ്നിൽ ഒരു ഇന്ത്യന്‍ വിദ്യാർഥി കൂടി മരിച്ചു; ഇന്ത്യക്കാർ അടിയന്തരമായി ഹാർകീവ് വിടണമെന്ന് എംബസി

0
542
gnn24x7

കീവ്: യുക്രെയ്നിൽ ഒരു ഇന്ത്യന്‍ വിദ്യാർഥി കൂടി മരിച്ചു. വിനീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിയായ പഞ്ചാബ് സ്വദേശി ചന്ദൻ ജിൻഡാളാണു മരിച്ചത്. തളർന്നു വീണതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

അതേസമയം ഇന്ത്യക്കാർ അടിയന്തരമായി ഹാർകീവ് വിടണമെന്ന് യുക്രെയ്നിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പു നൽകി. യുക്രെയ്ൻ സമയം വൈകിട്ട് ആറുമണിക്കു മുൻപ് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നാണു നിർദേശം.

gnn24x7