ദില്ലി: തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി.ക്ഷേമപദ്ധതികളുടെ പേരിൽ ഇലക്ട്രാണിക്സ് ഉപകരണങ്ങൾ അടക്കം നൽകാമോ എന്ന് കോടതി ചോദിച്ചു.എന്താണ് സൗജന്യമെന്ന് നിർവചിക്കേണ്ടതുണ്ട്.പൊതുപണം ചെലവഴിക്കുന്നത് ശരിയായ മാർഗത്തിലാണോ എന്നതിലാണ് ആശങ്ക .വിശദമായ ചർച്ചയും സംവാദവും നടക്കണമെന്ന് ചീഫ് ജസ്റ്റിസ് പരാമര്ശിച്ചു.തെരഞ്ഞെടുപ്പ് വാഗ്ദാനമായ സൗജന്യങ്ങളെ കേന്ദ്ര സർക്കാർ വീണ്ടും എതിർത്തു.കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും
രാഷ്ട്രീയ പാര്ട്ടികള് സൗജന്യങ്ങള് നല്കുന്നതിനെ സുപ്രീംകോടതി നേരത്തേ കേസ് പരിഗണിച്ചപ്പോള് വിമര്ശിച്ചിരുന്നു. സാമ്പത്തിക രംഗത്തു നിന്നു ധനനഷ്ടമുണ്ടാകുന്നതും ജനക്ഷേമവും പൊതു ഖജനാവിന്റെ സാമ്പത്തിക ഞെരുക്കവും തമ്മില് ഒരു സന്തുലിതാവസ്ഥ ഉണ്ടായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്, സൗജന്യങ്ങള് വാഗ്ദാനം ചെയ്യുന്നതിന്റെ പേരില് രാഷ്ട്രീയ പാര്ട്ടികളുടെ അംഗീകാരം റദ്ദാക്കാനാകില്ല. നമ്മളൊരു ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണ്. രാഷ്ട്രീയ പാര്ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്നും ചീഫ് ജസ്റ്റീസ് എന്.വി രമണ ചൂണ്ടിക്കാട്ടി.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…