ഹരിയാന: ഉറങ്ങിക്കിടന്ന തൊഴിലാളികൾക്കുമേൽ ട്രക്ക് പാഞ്ഞുകയറി മൂന്ന് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ ജജ്ജാറിൽ കുണ്ഡ്‌ലി-മനേസർ-പൽവാൾ എക്‌സ്‌പ്രസ്‌വേയിലാണ് അപകടം. പരിക്കേറ്റ 10 പേരെ റോഹ്തക്കിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (പിജിഐഎംഎസ്) പ്രവേശിപ്പിച്ചു. ഒരാളെ ബഹാദുർഗഡിലെ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. മരിച്ച മൂന്ന് പേരും പരിക്കേറ്റ 11 പേരും കെഎംപി എക്സ്പ്രസ് വേയിൽ റോഡ് അറ്റകുറ്റപ്പണി ജോലിക്കെത്തിയവരാണ്.
ജോലി കഴിഞ്ഞ് ക്ഷീണിതരായ തൊഴിലാളികൾ വഴിയരികിൽ ഉറങ്ങുകയായിരുന്നു. നിയന്ത്രണംവിട്ട ട്രക്ക് ഉറങ്ങിക്കിടന്ന തൊഴിലാളികളെ ഇടിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ബഹാദുർഗഡ് ജനറൽ ആശുപത്രിയിലേക്ക് അയച്ചു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…